സുരക്ഷിതമായി ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കണമെന്നും സുരക്ഷിതമായി ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാ പൗരന്‍മാര്‍ക്കും കൊവിഡില്‍ നിന്ന് രക്ഷ നേടാനുള്ള വാക്‌സിന്‍ നല്‍കണം. വാക്‌സിന്‍ ക്ഷാമത്തില്‍ ‘സ്പീക്ക് അപ് ഫോര്‍ വാക്‌സിന്‍ ഫോര്‍ ഓള്‍’ എന്ന ക്യാംപെയിനും രാഹുല്‍ ഗാന്ധി തുടക്കമിട്ടിട്ടുണ്ട്.

‘കൊവിഡ് വാക്‌സിന്‍ രാജ്യത്തിന്റെ ആവശ്യമാണ്. നിങ്ങള്‍ എല്ലാവരും അതിന് വേണ്ടി ശബ്ദമുയര്‍ത്തണം. സുരക്ഷിതമായ ജീവിതത്തിന് എല്ലാവര്‍ക്കും അവകാശമുണ്ട്.’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

Top