കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം

ന്യൂഡല്‍ഹി: ഓരോ മരണവും കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഡല്‍ഹി സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ നിര്‍ദ്ദേശം. കോവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഷാ നിര്‍ദ്ദേശിച്ചു.

രാജ്യതലസ്ഥാനത്തെ കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യ സെക്രട്ടറി പ്രീതി സുതന്‍ എന്നിവരും പങ്കെടുത്തു.

കോവിഡിന്റെ ദ്രുതഗതിയിലുള്ള വ്യാപനം പരിശോധിക്കുന്നതിന് കോവിഡ് രോഗികളുമായി ബന്ധപ്പെട്ടവരെ ഐസസേഷനിലാക്കാനും എല്ലാ കണ്ടെയ്ന്‍മെന്റ് സോണുകളും വീണ്ടും മാപ്പുചെയ്യാനും അമിത് ഷാ രൂപീകരിച്ച ഉന്നതതല സമിതി ശുപാര്‍ശ ചെയ്തു.കോണ്‍ടാക്റ്റ് ട്രേസിംഗിനായി ആരോഗ്യ സേതു, ഇതിഹാസ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കണമെും് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സംസ്ഥാനത്തെ കോവിഡ് രോഗികള്‍ വര്‍ധിച്ച സാഹചര്യത്തിലാണു കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വിഷയത്തില്‍ ഇടപെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,000 പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 59,746 കോവിഡ് കേസുകളും 2,175 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Top