വീണ്ടുമൊരു പുറത്താക്കല്‍; എവര്‍ട്ടൺ മാനേജര്‍ മാര്‍ക്കോ സില്‍വയെ പുറത്താക്കി

വര്‍ട്ടണിന്റെ മാനേജര്‍ മാര്‍ക്കോ സില്‍വയെ പുറത്താക്കി. കഴിഞ്ഞ മത്സരങ്ങളില്‍ ടീം നേരിട്ട തുടര്‍ച്ചയായ പരാജയകാരണമാണ് മാര്‍ക്കോ സില്‍വയെ ഇന്നലെ പുറത്താക്കിയത്.

കഴിഞ്ഞ ദിവസം നടന്ന ലിവര്‍പൂളുമായുള്ള മത്സരത്തില്‍ രണ്ടിനെതിരെ അഞ്ചുഗോളുകള്‍ക്കായിരുന്നു പരാജയപ്പെട്ടത്. ഇതിനു പിന്നാലെയാണ് ക്ലബ് സില്‍വയെ പുറത്താക്കിയത്. ഈ കനത്ത തോല്‍വി നേരിട്ടതോടെ ടീമിന്റെ സ്ഥാനം ഇതോടെ 17ാം സ്ഥാനത്ത് ആയിരുന്നു.

ചെറിയ പ്രസ്താവനയിലൂടെയാണ് സില്‍വയുടെ പുറത്താക്കല്‍ ക്ലബ് പുറത്തുവിട്ടത്. നേരത്തെ എവര്‍ട്ടണിന്റെ സ്ട്രൈക്കറായിരുന്ന ദുന്‍ഗന്‍ ഫെര്‍ഗൂസനെ താല്‍ക്കാലിക ചുമതലയേല്‍പ്പിച്ചതായും അറിയിച്ചു.

Top