ഇരുന്നൂറ് മലകയറ്റക്കാര്‍ ഒന്നിച്ചെത്തി; എവറസ്റ്റില്‍ ‘ട്രാഫിക് ജാമില്‍’ കുടുങ്ങി മൂന്ന് പേര്‍ മരിച്ചു

കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയില്‍ ഉണ്ടായ ട്രാഫിക് ജാമില്‍ കുടുങ്ങി രണ്ട് സ്ത്രീകളടക്കം പര്‍വതാരോഹകരായ മൂന്ന് ഇന്ത്യാക്കാര്‍ മരിച്ചു. പര്‍വതത്തില്‍നിന്ന് തിരിച്ചിറങ്ങുന്നതിനിടയിലാണ് സംഭവം. പര്‍വതാരോഹകരുടെ അസാധാരണമായ തിക്കിലും തിരക്കിലും മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവന്നതോടെ നിര്‍ജലീകരണം മൂലമാണ് മൂന്നുപേരുടെയും മരണം സംഭവിച്ചത്.

മുംബൈ സ്വദേശി അഞ്ജലി ഷെരാദ്(54), ഒഡീഷ സ്വദേശി കല്‍പന ദാസ്, പൂനെ സ്വദേശി നിഹാല്‍ അഷ്പാഗ് (27) എന്നിരവരാണ് മരിച്ചത്. ഇതോടെ ഒരാഴ്ചക്കകം എവറസ്റ്റില്‍ മരിച്ചവരുടെ എണ്ണം ആറായി. ബുധനാഴ്ച 200 മലകയറ്റക്കാര്‍ ഒന്നിച്ചെത്തിയതോടെയാണ് ട്രാഫിക് ജാമിന് സമാനമായ അവസ്ഥ എവറസ്റ്റില്‍ രൂപപ്പെട്ടത്.

ഈ സീസണില്‍ വിവിധ രാജ്യങ്ങളില്‍നിന്നായി 381 പേര്‍ക്കാണ് എവറസ്റ്റ് കയറാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. മാര്‍ച്ചില്‍ തുടങ്ങി ജൂണില്‍ അവസാനിക്കുന്നതാണ് സീസണ്‍.

Top