എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഖത്തര്‍ വനിതയാവാന്‍ ഷെയ്ഖ് അസ്മ അല്‍താനി

ദോഹ: എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ  ഖത്തര്‍ വനിതയാവാനുള്ള തയ്യാറെടുപ്പിലാണ്  ഖത്തര്‍ രാജകുടുംബത്തില്‍ നിന്നുള്ള ഷെയ്ഖ് അസ്മ അല്‍താനി എന്ന സാഹസിക കായികതാരം. അതോടൊപ്പം ലോകത്തെ ഏഴ് കൊടുമുടികളും രണ്ട് ധ്രുവങ്ങളിലും കാലുകുത്തുന്നതിലൂടെ എക്‌സ്‌പ്ലോറേഴ്‌സ് ഗ്രാന്‍ഡ് സ്ലാം പൂര്‍ത്തിയാക്കുന്ന മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ആദ്യ വനിതയാകുകയെന്ന ലക്ഷ്യവും കൂടി ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായ ഷെയ്ഖ അസ്മയ്ക്കുണ്ട്.

എവറസ്റ്റ് കീഴടക്കാന്‍ ശ്രമിക്കുന്ന മൂന്നാമത്തെ  ഖത്തര്‍  വനിതയാണ് ഷെയ്ഖ് അസ്മ അല്‍താനി. വിജയിച്ചാല്‍, സമുദ്രനിരപ്പില്‍ നിന്ന് 8,849 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യത്തെ ഖത്തറി വനിതയാകും ഈ സ്‌പോര്‍ട്‌സ് താരം.

Top