ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കാനെത്തിയ ജപ്പാന്‍ പൗരന്‍ മരിച്ചു

നേപ്പാള്‍: എവറസ്റ്റ് കീഴടക്കാനെത്തിയ ജപ്പാന്‍ പൗരന്‍ മരിച്ചു. പര്‍വ്വതാരോഹകനായ ജപ്പാന്‍ സ്വദേശിയായ നോബുകൗസു(36) വാണ് മരിച്ചത്. പര്‍വ്വതത്തില്‍ 8,850 മീറ്ററിലും (29,035 അടി) 7,400 മീറ്ററി (2,4278 അടി) ലും 2 ടെന്റുകള്‍ ഉണ്ടായിരുന്നു. അതിലൊരു ഒരു ടെന്റില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഉയര്‍ന്ന ക്യാമ്പായത് കൊണ്ട് ആശയവിനിമയം സാധ്യമല്ലാത്തതിനാല്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന്‌ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നോബുകൗസു ഏഴ് പ്രാവശ്യമാണ് എവറസ്റ്റ് കീഴടക്കാന്‍ ശ്രമിച്ചത്. ഏഴ് തവണയും ദയനീയമായി പരാജയപ്പെട്ടു. മെയ് മാസം മുതല്‍ ജൂല്ലൈ വരെയുളള സമയത്താണ് പര്‍വ്വതാരോഹണം നടത്തുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതത്തില്‍ മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് നോബുകൗസു.

Top