സ്കൂൾ തുറന്നാലും അധ്യാപക നിയമനം കുഴപ്പത്തിൽ

കോഴിക്കോട് : സ്കൂളുകൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, അധ്യാപകരുടെ സ്ഥലംമാറ്റത്തിൽ തീരുമാനമായില്ല. പല സ്കൂളുകളിലും അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു.സാധാരണയായി ഏപ്രിൽ, മേയ് മാസങ്ങളിലാണ് അധ്യാപകരുടെ സ്ഥലംമാറ്റത്തിനുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ഈ അധ്യയന വർഷവും സ്ഥലംമാറ്റത്തിന് ഓൺലൈനിൽ അപേക്ഷകൾ സ്വീകരിച്ചിരുന്നു.

സ്ഥലംമാറ്റത്തിന് അർഹതയുള്ളവരുടെ സീനിയോറിറ്റി ലിസ്റ്റും പ്രഫഷനൽ ട്രാൻസ്ഫർ ലിസ്റ്റുകളും എല്ലാ ജില്ലകളിലും പ്രസിദ്ധീകരിക്കുകയും ചെയ്തു.ജനുവരി ഒന്നു മുതൽ സ്കൂളുകളിൽ എസ്എസ്എൽസി, പ്ലസ്ടു ക്ലാസുകൾ തുടങ്ങുമെന്നു കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ അധ്യയന വർഷത്തിൽ ഇതാദ്യമായാണ് സ്കൂളുകൾ തുറക്കാനൊരുങ്ങുന്നത്. എന്നാൽ അധ്യാപകരുടെ സ്ഥലംമാറ്റപ്പട്ടിക ഇതുവരെ നടപ്പാക്കിയിട്ടില്ല.

Top