മകള്‍ വേര്‍പ്പെട്ട ദുഃഖം നില്‍ക്കുമ്പോഴും; രത്തം എന്ന ചിത്രത്തിന്റെ പ്രമോഷനെത്തി വിജയ് ആന്റണി

കള്‍ വേര്‍പ്പെട്ട ദുഃഖം നില്‍ക്കുമ്പോഴും പുതിയ സിനിമയുടെ പ്രമോഷനെത്തി നടന്‍ വിജയ് ആന്റണി. സി എസ് അമുദന്‍ സംവിധാനം ചെയ്ത രത്തം എന്ന ചിത്രത്തിന്റെ പ്രമോഷനാണ് അദ്ദേഹം പങ്കെടുത്തത്. രണ്ടാമത്തെ മകളെയും കൂട്ടിയാണ് വിജയ് ആന്റണി വന്നത്. വ്യക്തി ജീവിതത്തെ കുറിച്ച് കൂടുതലൊന്നും സംസാരിക്കാന്‍ നടന്‍ തയാറായില്ല. എങ്ങനെയാണ് ഇത്രയും പോസിറ്റീവ് ആയിരിക്കാനും, സംസാരിക്കാനും കഴിയുന്നതെന്ന് എന്ന ചോദ്യത്തിന് . ‘ഒന്നും പ്ലാന്‍ ചെയ്ത് സംഭവിക്കുന്നതല്ല. ജീവിതത്തില്‍ അത്രയും തീവ്രമായ അനുഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ സ്വാഭാവികമായി വന്നു പോകുന്നതാണ്. എല്ലാത്തിനെയും നേരിട്ടല്ലേ പറ്റൂ. കഴിഞ്ഞതൊന്നും ഞാന്‍ മറക്കാറില്ല. അത് എന്റെ ചിന്തകളെയും മനസ്സിനെയും കൂടുതല്‍ ശക്തമാക്കും. അതുകൊണ്ടാകാം ഇങ്ങനെ ആകുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇനി മുതല്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ സിനിമകളില്‍ മാത്രമേ അഭിനയിക്കുവെന്നും സംഗീതസംവിധാനം തുടങ്ങുമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

ദിവസങ്ങള്‍ക്ക മുന്‍മ്പാണ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീര ആത്മഹത്യ ചെയ്തത്. പ്ലസ്ടുവിന് പഠിക്കുന്ന മകളുടെ ആത്മഹത്യ വിജയ് ആന്റണിയുടെ കുടുംബത്തിനും തമിഴ് സിനിമാ ലോകത്തിനും ഞെട്ടലാണ് സമ്മാനിച്ചത്. മാനസിക സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് മകള്‍ ആത്മഹത്യ ചെയ്തത്. തന്റെ സ്വകാര്യ ദു:ഖത്തിന്റെ പേരില്‍ ഒത്തിരി പേരുടെ അധ്വാനമായ സിനിമക്ക് കിട്ടേണ്ട പ്രമോഷന്‍ കിട്ടാതെ പോകരുതെന്ന കാര്യമാവാം പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കാമെന്ന തീരുമാനത്തിലേക്ക് വിജയ് ആന്റണിയെ എത്തിച്ചതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇതാണ് പ്രഫഷനലിസം’ എന്നായിരുന്നു പ്രമോഷന്റെ ഏതാനും ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ച് നിര്‍മാതാവ് ധനഞ്ജയന്‍ അഭിപ്രായപ്പെട്ടത്.


Top