ഇന്നും നേട്ടത്തോടെ തുടങ്ങി ഓഹരി സൂചികകൾ

മുംബൈ: ഇന്നും നേട്ടത്തിൽ തുടങ്ങി സെൻസെക്‌സ് . 80 പോയിന്റ് ഉയർന്ന് 61234 ലാണ് സെൻസെക്സ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 0.1 ശതമാനം ഉയർന്ന് 18230 ലുമാണ് വ്യാപാരം നടക്കുന്നത്. പവർ ഗ്രിഡ്, ഇൻഫോസിസ്, ടിസിഎസ്, ടാറ്റ സ്റ്റീൽ, സൺ ഫാർമ എന്നിവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കി. വിപ്രോ, എം ആൻഡ് എം, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ പിന്നിലായി.

ആഗോള ഓഹരികൾ ഇന്നലെ സമ്മിശ്രമായ നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.  അമേരിക്കൻ ഓഹരി വിപണികൾ ഇന്നലെ നേരിയ നേട്ടമുണ്ടാക്കി. ഒക്ടോബർ-ഡിസംബർ സാമ്പത്തിക പാദത്തിൽ 9769 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തതിന് ശേഷം ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) ഓഹരി വില വ്യാഴാഴ്ച 1.5 ശതമാനം ഉയർന്നു.

Top