പരാജയപ്പെട്ടെങ്കിലും കളിക്കളത്തില്‍ ആവേശത്തോടെ നായകന്‍ വിരാട് കൊഹ്‌ലി

സ്‌ട്രേലിയക്കെതിരെ രണ്ടാം ട്വന്റി20 മത്സരത്തില്‍ വിജയിക്കുവാന്‍ സാധിച്ചില്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ വിരാട് കൊഹ്‌ലി ഇപ്പോഴും വാര്‍ത്തകളില്‍ ഇടം നേടുകയാണ്.

കാര്യം മറ്റൊന്നുമല്ല, മത്സരത്തിനിടയിലെ കൊഹ്‌ലിയുടെ ഒരു നിമിഷത്തെ ആഘോഷ പ്രകടനമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടിലെ ചര്‍ച്ച.

ജസ്പ്രിത് ബുംറയുടെ പന്തില്‍ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ സര്‍ക്കിളിനുളളില്‍ പിടിച്ച് പുറത്താക്കിയതിന് പിന്നാലെയാണ് കൊഹ്‌ലി തന്റെ ആവേശം മുഴുവന്‍ ഗ്രൗണ്ടില്‍ പ്രകടിപ്പിച്ചത്.

പന്ത് ശക്തമായി നിലത്തേയ്ക്ക് വലിച്ചെറിഞ്ഞ് അലറികൊണ്ടായിരുന്നു ഇന്ത്യന്‍ ടീം നായകന്‍ ആവേശം പ്രകടിപ്പിച്ചത്.

രണ്ട് റണ്‍സ് മാത്രമായിരുന്നു വാര്‍ണറുടെ സമ്പാദ്യം. എന്നാല്‍ മത്സരത്തില്‍ അധിക നേരം ആഘോഷപ്രകടനം തുടരാന്‍ ഇന്ത്യയ്ക്കായില്ല.

മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഹെന്റിക്വസും ഹെഡും 109 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി വിജയം ഉറപ്പിക്കുകയായിരുന്നു.

മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്.

Top