കോടതിക്ക് പോലും ബോധ്യമായി, ‘പന്ത് ഇനി പൊലീസിന്റെ’ ക്വാര്‍ട്ടില്‍’

യൂട്യൂബറെ മര്‍ദ്ദിച്ച കേസില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ള മൂന്ന് സ്ത്രീകളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരിക്കുകയാണ്. ഇതോടെ അറസ്റ്റിന്റെ നിഴലിലാണ് ഈ മൂവര്‍ സംഘം. ഇക്കാര്യത്തില്‍ നിയമം നടപ്പാക്കാന്‍ പൊലീസ് തയ്യാറാകണം. സ്ത്രീ വിരുദ്ധ പോസ്റ്റിട്ടവനെ കൈകാര്യം ചെയ്യേണ്ടത് പൊലീസാണ്. ഇവിടുത്തെ നിയമമാണ്. അതല്ലാതെ, ഏതാനും സ്ത്രീകളല്ല. പരസ്യമായി ഒരാളെ മര്‍ദ്ദിച്ച് അത് ലൈവായി പൊതു സമൂഹത്തിന് കാണിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളി തന്നെയാണ്.(വീഡിയോ കാണുക)

Top