ഡി.വൈ.എഫ്.ഐയുമായി താരതമ്യത്തിനു പോലും യൂത്ത് കോണ്‍ഗ്രസ്സിന് പ്രസക്തിയില്ല

യൂത്ത് കോണ്‍ഗ്രസ്സ് എന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ യുവജന സംഘടനയുടെ ഭാരവാഹി തിരഞ്ഞെടുപ്പ് ഒരു മഹാ സംഭവമെന്ന നിലയ്ക്കാണ് മാധ്യമങ്ങള്‍ മത്സരിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇത്ര വലിയ പ്രാധാന്യം നല്‍കി ചര്‍ച്ച നടത്താന്‍ മാത്രം എന്ത് രാഷ്ട്രീയ പ്രാധാന്യമാണ് യൂത്ത് കോണ്‍ഗ്രസ്സിനുള്ളത് എന്നതിനു മാധ്യമങ്ങള്‍ തന്നെയാണ് മറുപടി നല്‍കേണ്ടത്.ഒടുവില്‍ ഇപ്പോള്‍, യൂത്ത് കോണ്‍ഗ്രസ്സിന് സംസ്ഥാന ഭാരവാഹികളായിരിക്കുകയാണ്. ഇതോടൊപ്പം തന്നെ യൂത്ത് കോണ്‍ഗ്രസ്സിന്റെ സംഘടനാ ശേഷി എന്താണെന്നതു കൂടി ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ഡി.വൈ.എഫ്.ഐയുമായി ഒരു താരതമ്യത്തിനു പോലും പ്രസക്തി ഇല്ലന്നത് ഈ കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.(വീഡിയോ കാണുക)

Top