തിരുവനന്തപുരം: രണ്ടാം വന്ദേഭാരത് പണിമുടക്കിയാലും സര്‍വീസ് മുടങ്ങില്ല ഇതിനായി അനുവദിച്ച അധിക റെയ്ക് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെത്തി. രണ്ട് റയ്ക്കുകളും മാറി മാറിയാകും സര്‍വീസ് നടത്തുക. സര്‍വീസുകള്‍ക്കിടയില്‍ അറ്റകുറ്റ പണികള്‍ക്ക് ഒരു മണിക്കൂര്‍ മാത്രം ഉള്ളതുകൊണ്ടാണ് അധിക റെയ്ക് അനുവദിച്ചത്.
ആലപ്പുഴ വഴി കഴിഞ്ഞ ദിവസം ഫ്‌ലാഗ് ഓഫ് ചെയ്ത കാസര്‍ഗോഡ് – തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന്റെ പകരക്കാരനായി ഈ ട്രെയിന്‍ ഉപയോഗിക്കുകയാണ് ലക്ഷ്യം.പുതിയതായി സര്‍വീസ് ആരംഭിച്ച വന്ദേഭാരത് എക്‌സ്പ്രസ് ദൈനംദിന അറ്റകുറ്റപ്പണികള്‍ക്കായി മാറ്റിയിടേണ്ടി വരുമ്പോള്‍ സര്‍വീസ് മുടക്കാതിരിക്കാനാണ് പുതിയ റേക്ക് എത്തിച്ചത്.
പുതിയ വന്ദേഭാരത് എക്‌സ്പ്രസില്‍ നിന്നു വ്യത്യസ്തമായി പഴയ വര്‍ണ ശ്രേണിയില്‍ നീലയും വെള്ളയും നിറമുള്ളതാണ് പകരക്കാരന്‍ റേക്ക്. എന്നാല്‍, 8 കമ്പാര്‍ട്ട്‌മെന്റുകള്‍ മാത്രമേ ഈ ട്രെയിനിലും ഉണ്ടാകൂ. വന്ദേഭാരത് എക്‌സ്പ്രസ് അറ്റകുറ്റപ്പണി നടത്താനുള്ള യാഡ് സൗകര്യം നിലവില്‍ തിരുവനന്തപുരം കൊച്ചുവേളിയിലാണുള്ളത്.
ആലപ്പുഴ വഴിയുള്ള പുതിയ വന്ദേഭാരത് എക്‌സ്പ്രസ് ദൈനംദിന യാത്രയില്‍ വൈകിട്ട് 3.05 ന് തിരുവനന്തപുരത്ത് എത്തും. 4.05 ന് കാസര്‍കോട്ടേക്കു യാത്ര തിരിക്കും. ഇതിനിടയില്‍ ഒരു മണിക്കൂര്‍ മാത്രമുള്ളതിനാല്‍ അറ്റകുറ്റപ്പണികള്‍ക്കു സമയം ലഭിക്കില്ല. അതിനാലാണ് ഈ റൂട്ടിലെ സര്‍വീസ് മുടങ്ങാതിരിക്കാന്‍ തിരുവനന്തപുരം ഡിവിഷനു പുതിയ റേക്ക് നല്‍കിയതെന്നു റെയില്‍വേ അറിയിച്ചു.