രാഹുല്‍ എതിര്‍സ്ഥാനാര്‍ത്ഥിയായാലും ഇടതുരാഷ്ട്രീയം പറഞ്ഞ് വോട്ട് തേടും: ആനി രാജ

വയനാട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി എതിര്‍ സ്ഥാനാര്‍ത്ഥിയായാലും ഇടതുപക്ഷ രാഷ്ടീയം പറഞ്ഞ് വോട്ട് തേടുമെന്ന് ആനി രാജ. ജനപ്രതിനിധി എന്നാല്‍ പൂര്‍ണമായും ജനങ്ങളോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കേണ്ടയാളാണ്. രാഷ്ട്രീയ ബാലപാഠം പഠിച്ചത് വയനാട്ടില്‍ നിന്നാണെന്നും ആനി രാജ പറഞ്ഞു.

വന്യജീവി പ്രശ്‌നങ്ങളുടെ ഇരയാണ് താനെന്നും ആനി രാജ പറഞ്ഞു. അന്‍പതോളം തെങ്ങുകളുള്ള പറമ്പാണ്. മലയണ്ണാനും കുരങ്ങുമെല്ലാം കാരണം വീട്ടിലെ ആവശ്യത്തിനുള്ള തേങ്ങ പോലും കിട്ടുന്നില്ല. നേരത്തെ ആന വന്നും തെങ്ങ് നശിപ്പിക്കുമായിരുന്നു. ഫെന്‍സിട്ടതോടെ ഇപ്പോള്‍ ആന വരുന്നില്ല. വന്യജീവി പ്രശ്‌നങ്ങള്‍ ഗവേഷണം നടത്തി പഠിക്കേണ്ട കാര്യം തനിക്കില്ലെന്നും നേരിട്ടറിയാമെന്നും ആനി രാജ പറഞ്ഞു.

Top