രാഷ്ട്രീയ വിശ്വാസം നേടിയാല്‍ ഹിമാലയത്തിനും ഇന്ത്യ-ചൈന ബന്ധം തടയാനാകില്ല

india-china

ബീജിംഗ്: രാഷ്ട്രീയ സൗഹൃദമുണ്ടെങ്കില്‍ ഇന്ത്യ-ചൈന ബന്ധത്തെ ഹിമാലയത്തിന് പോലും തടയാന്‍ കഴിയില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ. ചൈനയുടെ പാര്‍ലമെന്ററി സമ്മേളത്തിനോടനുബന്ധിച്ച് നടത്തിയ പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ദോഖ്‌ലാമിലെയും മറ്റും പ്രശ്‌നങ്ങള്‍ക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ട് വരികയാണെന്ന് യീ പറഞ്ഞു.

ഇന്ത്യയുമായി മികച്ച ബന്ധം കാത്തു സൂക്ഷിക്കുന്നതിന് ചൈന എന്നും ശ്രദ്ധാബദ്ധമാണെന്നും ഇതിനായി ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ ദീര്‍ഘ വീക്ഷണപരമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും വാങ് യീ വ്യക്തമാക്കി.

ചൈനയുടെ വ്യാളിയും ഇന്ത്യയുടെ ആനയും തമ്മില്‍ യുദ്ധമല്ല മറിച്ച് നൃത്തമാണ് ചെയ്യേണ്ടതെന്നും യീ കൂട്ടിച്ചേര്‍ത്തു. ഒന്നും ഒന്നും കൂടിച്ചേര്‍ന്നാല്‍ രണ്ടെല്ലെന്നും പതിനൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top