കര്‍ഷകര്‍ മാത്രമല്ല, മറ്റ് പലരും ആത്മഹത്യ ചെയ്യുന്നുണ്ട്; വിവാദപ്രസ്താവനയുമായി മന്ത്രി

ന്യൂഡല്‍ഹി: കര്‍ഷക ആത്മഹത്യക്കെതിരെ വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് കൃഷിമന്ത്രി ബാലകൃഷ്ണ പാടിദാര്‍. കര്‍ഷകര്‍ മാത്രമല്ല ആത്മഹത്യ ചെയ്യുന്നതെന്നും ആത്മഹത്യകള്‍ ലോകത്തെല്ലായിടത്തും ആത്മഹത്യകള്‍ ഉണ്ടെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

മധ്യപ്രദേശില്‍ കര്‍ഷകരുടെ ആത്മഹത്യാനിരക്ക് 21 ശതമാനം വര്‍ധിച്ചുവെന്ന് അടുത്തിടെ കേന്ദ്ര കാര്‍ഷിക മന്ത്രി പുരുഷോത്തം രൂപാല ലോക്‌സഭയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിവാദപ്രസ്താവന.

‘ആരാണ് ആത്മഹത്യ ചെയ്യാത്തത്. വ്യവസായികള്‍ മുതല്‍ പോലീസ് കമ്മീഷണര്‍ വരെ ആത്മഹത്യ ചെയ്യുന്നു. ഇതൊരു ആഗോള പ്രശ്‌നമാണ്. ആത്മഹത്യ ചെയ്യുന്നതിന്റെ കാരണം അവരവര്‍ക്ക് മാത്രമേ അറിയുകയുള്ളൂ’ ബാലകൃഷ്ണ പാടിദാര്‍ പറഞ്ഞു.

കര്‍ഷക ആത്മഹത്യയെ നിസാരവത്ക്കരിക്കുന്ന മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

Top