അതിലും മികച്ച ആണവബട്ടണ്‍ തന്റെ കൈവശമുണ്ട് ; കിമ്മിന്റെ വെല്ലുവിളിക്ക് മറുപടിയുമായി ട്രംപ്

Trump and kim

വാഷിങ്ടണ്‍: കിമ്മിന്റെ പക്കലുള്ളതിലും വലിയ ആണവബട്ടണ്‍ തന്റെ കൈവശം ഉണ്ടെന്നും, അത് ഉത്തരകൊറിയയുടേതിനേക്കാള്‍ വലുതും, കരുത്തുറ്റതും, പ്രവര്‍ത്തനക്ഷമവുമാണെന്നും ഡൊണാള്‍ഡ് ട്രംപ്.

തന്റെ മേശപ്പുറത്ത് എപ്പോഴും ആണവബട്ടണ്‍ ഉണ്ടെന്നും ഇത് ഭീഷണിയല്ല, യാഥാര്‍ഥ്യമാണെന്നും അറിയിച്ച് യുഎസിനെ വെല്ലുവിളിച്ച ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനുള്ള മറുപടിയായിരുന്നു ട്രംപിന്റെ പ്രസ്താവന.

ആണവ ബട്ടണ്‍ എപ്പോഴും തന്റെ മേശപ്പുറത്തുണ്ടെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ നേരത്തെ
പ്രഖ്യാപിച്ചിരുന്നു. അയാളുടെ പക്കലുള്ളതിനേക്കാള്‍ വലുതും കരുത്തേറിയതുമായ ആണവബട്ടന്‍ എന്റെ പക്കലുമുണ്ടെന്നു പട്ടിണിക്കാരും ദുര്‍ബലരും നിറഞ്ഞ കൊറിയന്‍ ഭരണകൂടത്തിലുള്ള ആരെങ്കിലും ഓര്‍മിപ്പിച്ചേക്കൂ. മാത്രമല്ല, എന്റെ ആണവബട്ടണ്‍ ഒന്നാന്തരമായി പ്രവര്‍ത്തിക്കുന്നതുമാണ്.’ ഇങ്ങനെയായിരുന്നു ട്രംപിന്റെ ട്വീറ്റ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ട്രംപിന്റെ ട്വീറ്റ് വൈറലായി.

പുതുവത്സരദിന സന്ദേശത്തിലാണ് ആണവ ബട്ടണ്‍ എപ്പോഴും തന്റെ മേശപ്പുറത്തുണ്ടെന്ന് കിം ജോങ് ഉന്‍ ഭീഷണി മുഴക്കിയത്. ബാലിസ്റ്റിക് മിസൈലുകളും ആണവ പോര്‍മുനകളും ഈ വര്‍ഷം ആവശ്യം പോലെ നിര്‍മ്മിക്കുമെന്നും കിം ഭീഷണി മുഴക്കിയിരുന്നു.

Top