അനധികൃത ഫാമുകളുടെ ഒഴിപ്പിക്കല്‍ ; പോത്തുകളെ അഴിച്ചുവിട്ട് സമരം

ഭോപ്പാല്‍: പോത്തുകളെ അണിനിരത്തി വ്യത്യസ്ത സമരരീതിയുമായി പ്രതിഷേധിക്കുകയാണ് മധ്യപ്രദേശിലെ ഒരുകൂട്ടം ക്ഷീരകര്‍ഷകര്‍.

അനധികൃത ഫാമുകള്‍ ഒഴിപ്പിക്കാനെത്തിയ ജബല്‍പുര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍, മലിനീകരണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവര്‍ക്ക് മുന്നിലേക്കാണ് പോത്തുകളെ അഴിച്ചുവിട്ട് ജബല്‍പുരിലെ കര്‍ഷകര്‍ പ്രതിഷേധ സമരം നടത്തിയത്.

പോത്തുകള്‍ അണിനിരന്നതോടെ ഒഴിപ്പിക്കലിനായി കൊണ്ടുവന്ന ജെസിബികളും ട്രക്കുകള്‍ക്കും ഫാമുകള്‍ക്ക് അടുത്തെത്തിക്കാനാവെതെ ഉദ്യോഗസ്ഥര്‍ക്ക് നോക്കി നില്‍ക്കേണ്ടി വന്നു.

കര്‍ഷകര്‍ പോത്തുകളുടെ പിന്നിലിരുന്ന് അധികൃതര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും കല്ലേറ് നടത്തുകയും ചെയ്തു.സമരം നിയന്ത്രണം വിട്ടതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

ഒന്നര മണിക്കൂറോളം നീണ്ട പ്രതിഷേധത്തില്‍ ജബല്‍പുര്‍-സിഹോറ ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു.കല്ലേറില്‍ പൊലീസുകാര്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങളും തകര്‍ന്നു.

മധ്യപ്രദേശ് ഹൈക്കോടതി, ദേശീയ ഹരിത ട്രിബ്യൂണല്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിയുടെ ഉത്തരവുകള്‍ ലംഘിച്ച് ജബല്‍പുരില്‍ തൊണ്ണൂറോളം ഫാമുകളാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്നത്.

Top