ഇവി ഇൻഫ്രാസ്ട്രക്ചർ സൊല്യൂഷനുകൾ; സ്റ്റാറ്റിക്കും മഹീന്ദ്രയും ഒരുമിക്കുന്നു

താങ്ങാനാവുന്നതും വിശ്വസനീയവുമായ മൊബിലിറ്റി നെറ്റ്‌വർക്ക് രാജ്യത്തുടനീളമുള്ള ഇവി ഉപയോക്താക്കൾക്ക് നൽകുന്നതിനായി ഇവി ചാർജിംഗ് നെറ്റ്‌വർക്കായ സ്റ്റാറ്റിക്ക് വാഹനനിര്‍മ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായി കൈകോർത്തു. വിവിധ ഇ-മൊബിലിറ്റി ടെക് ഇന്റഗ്രേഷൻ പ്രോജക്ടുകളിലും ഇരു കമ്പനികളും സഹകരിക്കും. ഇവി ഇക്കോസിസ്റ്റത്തിലെ സമ്മർദ്ദരഹിത യാത്രയും എപ്പോഴും സ്റ്റേചാര്‍ജ്ജ്ഡ് ഓപ്ഷനും ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യാനാണ് ഈ കൂട്ടുകെട്ടിന്റെ നീക്കം.

“രാജ്യത്തുടനീളം ഫോര്‍ വീലർ ഇവി ചാർജിംഗ് സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുക എന്ന ലക്ഷ്യം പങ്കിടുന്നതിനു വേണ്ടി മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അവരുടെ ഇലക്ട്രിക് XUV400 ലോഞ്ച് ചെയ്യുന്നു. വിപുലമായ ചാർജിംഗ് ശൃംഖല നൽകിക്കൊണ്ട് ഇന്ത്യയിൽ കാർബൺ രഹിത മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനാണ് സ്റ്റാറ്റിക് എപ്പോഴും പ്രവർത്തിക്കുന്നത്..” സഹകരണത്തെക്കുറിച്ച് സംസാരിച്ച സ്റ്റാറ്റിക്കിന്റെ സഹസ്ഥാപകനും സിഇഒയുമായ അക്ഷിത് ബൻസാൽ പറഞ്ഞു.

ഈ സഖ്യം ഇവി വാഹന വിപണിയുടെ വളർച്ചയെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനുള്ള തങ്ങളുടെ ദൗത്യത്തെ ശക്തിപ്പെടുത്തും എന്നും ഉപഭോക്തൃ ആത്മവിശ്വാസം വർധിപ്പിച്ച് റേഞ്ച് ഉത്കണ്ഠ നിയന്ത്രിക്കുന്നതിലൂടെ നെറ്റ്‌വർക്ക് പരിപോഷിപ്പിക്കാനും ഇവി വില്‍പ്പന ത്വരിതപ്പെടുത്താനും തങ്ങൾ ആഗ്രഹിക്കുന്നതുപോലെ അവരും ഉത്സുകരായതിൽ സന്തോഷമുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

“സ്റ്റാറ്റിക്കുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ഞങ്ങളുടെ എല്ലാ ഉപഭോക്താക്കൾക്കും ശക്തമായ ഇവി ഇൻഫ്രാസ്ട്രക്ചർ സൊല്യൂഷനുകൾ, ഏറ്റവും തടസമില്ലാത്ത രീതിയിൽ ഉറപ്പാക്കും. രാജ്യത്തുടനീളമുള്ള ഞങ്ങളുടെ വിപുലമായ ഡീലർഷിപ്പ് ശൃംഖലയിലൂടെ അതിവേഗ ചാർജിംഗും വ്യാപകമായ വ്യാപനവും ഇത് പ്രാപ്‍തമാക്കും..” മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഓട്ടോമോട്ടീവ് ഡിവിഷൻ പ്രസിഡന്റ് വീജയ് നക്ര പറഞ്ഞു.

ഇവി ചാർജറുകൾക്ക് ഒരു എൻഡ്-ടു-എൻഡ് ഇക്കോസിസ്റ്റം നൽകാനും അത് അവരുടെ പട്ടണത്തിലായാലും നഗരത്തിനകത്തായാലും അല്ലെങ്കിൽ വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ലോംഗ് ഡ്രൈവുകളിലായാലും, ഒരു സ്റ്റാറ്റിക് ഇവി ചാർജിംഗ് സ്റ്റേഷൻ എപ്പോഴും കൈയിലുണ്ടാകുമെന്ന് ഉറപ്പുനൽകാൻ ആഗ്രഹിക്കുന്നതായും സ്റ്റാറ്റിക്ക് വ്യക്തമാക്കി. കഴിഞ്ഞ മാസം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംയോജിത ഇവി ചാർജിംഗ് ശൃംഖല മെച്ചപ്പെടുത്താൻ സ്റ്റാറ്റിക്കും ആതറും സഹകരിച്ചിരുന്നു. സ്വന്തം പ്രക്രിയകൾ ഏകീകരിക്കുന്നതിനുള്ള സ്റ്റാറ്റിക്കിന്റെ ഭാഗത്തെ അടുത്ത ഘട്ടമാണ് ഈ നീക്കം.

Top