Europe|Russia’s Hacks Followed Years of Paranoia Toward Hillary

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തന്റെ തോല്‍വിക്ക് കാരണം റഷ്യന്‍ ഹാക്കര്‍മാരാണെന്ന് ഹിലരി ക്ലിന്റണ്‍. ഇതാദ്യമായാണ് തന്റെ പരാജയത്തിന് കാരണം റഷ്യയുടെ ഹാക്കിംഗാണെന്ന് ഹിലരി പ്രതികരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റിന് തന്നോടുള്ള വ്യക്തിപരമായ വിരോധമാണ് ഹാക്കിങ്ങിന് കാരണമെന്നും ഹിലരി തുറന്നടിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യന്‍ ഹാക്കര്‍മാര്‍ പ്രവര്‍ത്തിച്ചുവെന്ന് എഫ്.ബി.ഐയും, സി.ഐ.എയും നേരത്തെ കണ്ടെത്തിയിരുന്നു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇമെയിലുകള്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ കണ്ടെത്തല്‍. ഇമെയിലുകളിലെ വിവരങ്ങള്‍ പുറത്തുവന്നത് ഹിലരി ക്ലിന്റന്റെ പ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കിയിരുന്നു.

സ്റ്റേറ്റ് സെക്രട്ടറി ആയിരിക്കെ ഹില്ലരിയുടെ സ്വകാര്യ ഇമെയില്‍ സെര്‍വ്വറിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് എഫ്.ബി.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 19,000 ഇമെയിലുകളാണ് വിക്കീലീക്ക്‌സ് പുറത്തുവിട്ടത്.

ഇത് തന്റ പ്രചാരണത്തിനെതിരായ ആക്രമണം മാത്രമല്ലെന്നും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും, ജനാധിപത്യത്തിനും എതിരായ ആക്രമണമാണെന്നും ഹില്ലരി പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാടിമിര്‍ പുട്ടിനാണ് സൈബര്‍ ആക്രമണത്തിന് ആഹ്വാനം ചെയ്തതെന്നും ഹിലരി ആരോപിച്ചു.

അഞ്ച് വര്‍ഷം മുന്‍പ് നടന്ന റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ചതിലുള്ള പ്രതികാരമാണിതെന്നാണ് ഹിലരിയുടെ വിലയിരുത്തല്‍.

Top