പ്രളയക്കെടുതി; കേരളത്തിന് യൂറോപ്യന്‍ യൂണിയന്‍ 1.53 കോടി സഹായധനം നല്‍കും

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് പിന്തുണയുമായി യൂറോപ്യന്‍ യൂണിയനും രംഗത്ത്.

കേരളത്തിന് ആദ്യഘട്ടമെന്ന നിലയില്‍ 190,000 യൂറോ (1.53 കോടി രൂപ) സഹായധനം നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ അറിയിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിക്കാണ് തുക കൈമാറുക. പ്രളയദുരിതം നേരിട്ട കേരളത്തിലെ 25,000 പേര്‍ക്ക് ഈ തുക പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഇയു അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

നേരത്തെ, കേരളത്തിനു പിന്തുണയുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും രംഗത്ത് വന്നിരുന്നു.

കേരളത്തിലുണ്ടായ മഹാപ്രളയത്തില്‍ അനുഭവിക്കുന്നവരോടുള്ള സ്‌നേഹവും പ്രാര്‍ത്ഥനയും പാക്ക് ജനതയ്ക്ക് വേണ്ടി അറിയിക്കുന്നുവെന്നും, മനുഷ്യത്വപരമായ എന്ത് സഹായവും കേരളത്തിന് നല്‍കാന്‍ തയ്യാറാണെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചു.

Top