ജമ്മുകശ്മീരിലെ നിയന്ത്രണങ്ങൾ പൂർണമായും നീക്കണമെന്ന് യുഎൻ മനുഷ്യാവകാശ കമ്മീഷൻ

ന്യൂഡല്‍ഹി: പാകിസ്ഥാനും പാക് സേനയും കശ്മീരില്‍ ഭീകരവാദം വളര്‍ത്തുകയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തോട് ഇന്ത്യന്‍ സൈന്യം. ശ്രീനഗറിലെ കരസേനാ ക്യാമ്പിലെത്തിയ ഇരുപത്തിയേഴ് അംഗ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തോടാണ് സൈന്യം കശ്മീരിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചത്.

ശ്രീനഗറിലെത്തിയ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം ലഫ്റ്റനന്റ് ജനറല്‍ കെജെഎസ് ധില്ലനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്ഥാന്‍ ജമ്മുകശ്മീരില്‍ ഭീകരത ഊട്ടിവളര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ഇതിനായി പരിശീലനം നല്‍കിയ ഭീകരരെ കശ്മീരിലേക്ക് അയക്കുന്നുവെന്നും സൈനിക പ്രതിനിധി, സംഘത്തെ അറിയിച്ചു.

ജമ്മുകശ്മീരിന്റെ വിവിധ മേഖലകള്‍ സന്ദര്‍ശിച്ച പ്രതിനിധി സംഘം, ദാല്‍ തടാകത്തില്‍ ബോട്ട് സവാരിയും നടത്തി. എന്നാല്‍, സ്വന്തം രാജ്യത്തെ ജനപ്രതിനിധികള്‍ക്ക് കശ്മീര്‍ സന്ദര്‍ശനത്തിന് അനുമതി നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍, വിദേശ സംഘത്തിന് അനുമതി നല്‍കിയതിനെ പ്രതിപക്ഷം വിമര്‍ശിച്ചു. പ്രതിനിധി സംഘത്തിന്റേത് വിനോദ സഞ്ചാരം മാത്രമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

Top