യൂറോപ്യന്‍ യൂണിയനില്‍നിന്ന് പിരിഞ്ഞാല്‍ ബ്രിട്ടന്‍ കടുത്ത സാമ്പത്തിക മാന്ദ്യത്തിലെത്തുമെന്ന് . .

mark-carney-new

ലണ്ടന്‍: വ്യക്തമായ കരാറിലെത്താന്‍ കഴിയാതെ യൂറോപ്യന്‍ യൂണിയനില്‍നിന്നു പിരിയേണ്ടി വന്നാല്‍ ബ്രിട്ടനെ കാത്തിരിക്കുന്നതു കടുത്ത സാമ്പത്തിക മാന്ദ്യവും പ്രതിസന്ധികളുമെന്നു സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക് കാര്‍ണി ഉള്‍പ്പെടെയുള്ള സാമ്പത്തിക വിദഗ്ധരാണു നോ ഡീല്‍ ബ്രെക്‌സിറ്റ് ബ്രിട്ടനെ തകര്‍ച്ചയിലേക്കു നയിക്കുമെന്നു മുന്നറിയിപ്പു നല്‍കുന്നത്.

10 വര്‍ഷം മുന്‍പത്തേക്കാള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാകും ബ്രിട്ടനെ കാത്തിരിക്കുന്നതെന്നു മാര്‍ക് കാര്‍ണി ചൂണ്ടിക്കാട്ടുന്നു. വീടുവില 30% വരെ താഴാനും പൗണ്ടുവില ഗണ്യമായി ഇടിയാനും നോ ഡീല്‍ ബ്രെക്‌സിറ്റ് വഴിവയ്ക്കും. പൗണ്ടു വില വളരെവേഗം ഇടിഞ്ഞു താഴുമെന്ന് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി മൂഡി മുന്നറിയിപ്പു നല്‍കുന്നു.

നിലവിലുള്ള പാസ്‌പോര്‍ട്ടിനു പകരം പുതിയത് എടുക്കണമെന്നും, തൊഴിലില്ലായ്മ നിരക്കു കുതിച്ചുകയറുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. യൂറോപ്യന്‍ യൂണിയനുമായുള്ള ഗതാഗത ബന്ധങ്ങളെല്ലാം തകരുമെന്നും, ഓട്ടമൊട്ടീവ്, എയര്‍ലൈന്‍, എയറോസ്‌പേസ്, കെമിക്കല്‍ മേഖലകളിലെല്ലാം തിരിച്ചടി ഉണ്ടാകുമെന്നുറപ്പാണെന്നും, മൊബൈല്‍ ഫോണുകള്‍ക്കു റോമിങ് ചാര്‍ജ് ഉള്‍പ്പെടെയുള്ള അധികതുക നല്‍കേണ്ട സ്ഥിതിയും സംജാതമാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ സൂചിപ്പിക്കുന്നു.



Related posts

Back to top