യൂറോപ്യന്‍ യൂണിയന്‍ അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവാണെന്ന് ട്രംപ്

അമേരിക്ക: യൂറോപ്യന്‍ യൂണിയനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ചൈനയും, റഷ്യയും അമേരിക്കയുടെ ശത്രുക്കളും എതിരാളികളുമാണെന്നും ട്രംപ് പറയുന്നു. സി.ബി.എസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍.

ആരാണ് അമേരിക്കയുടെ ഏറ്റവും വലിയ എതിരാളിയും ശത്രുവുമെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു ട്രംപ് മറുപടി നല്‍കിയത്. രുപാട് ശത്രുക്കളുണ്ട്, റഷ്യയും ചൈനയും അതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ അമേരിക്കയുടെ ഏറ്റവും വലിയ ശത്രു യൂറോപ്യന്‍ യൂണിയനെന്നായിരുന്നു ട്രംപിന്റെ മറുപടി.

അമേരിക്കയ്ക്ക് ഗുണകരമാകുന്നതായിരുന്നില്ല വ്യാപാര വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്റെ നിലപാട്. വ്യാപാര വിഷയത്തില്‍ യൂണിയന്റെ നിലപാട് അംഗീകരിക്കാനാകുന്നതല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം ട്രംപിന്റെ പ്രസ്താവനയെ തള്ളി യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് രംഗത്തെത്തി. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും യൂറോപ്യന്‍ യൂണിയനും അമേരിക്കയും നല്ല സുഹൃത്തുക്കളാണെന്നും ടസ്‌ക് പ്രതികരിച്ചു.

Top