മികച്ച യൂറോപ്യന്‍ ഇലവനെ തെരഞ്ഞെടുത്തു; ഇടംനേടിയ താരങ്ങള്‍ ഇവര്‍

ലണ്ടന്‍: സീസണിലെ മികച്ച യൂറോപ്യന്‍ ഇലവനെ തെരഞ്ഞെടുത്ത് പ്രശ്സ്ത ഫുട്ബോള്‍ വെബ്സൈറ്റായ ഗോള്‍. ബുണ്ടസ് ലീല, ലാ ലീഗ, ഫ്രഞ്ച് ലീഗ്, പ്രീമിയര്‍ ലീഗ്, ഇറ്റാലിയന്‍ ലീഗ് തുടങ്ങിയ ക്ലബ്ബുകളിൽ നിന്നാണ് ഗോള്‍ വെബ്സൈറ്റ് താരങ്ങളെ തെരഞ്ഞെടുത്തത്.

ഗോള്‍ കീപ്പറായി പിഎസ്ജിയുടെ കെയ്ലര്‍ നവാസിനെയാണ് തെരഞ്ഞെടുത്തത്. റൈറ്റ് ബാക്ക് ട്രെന്റ് അലെക്സാണ്ടര്‍ അര്‍നോള്‍ഡ്(ലിവര്‍പൂള്‍), സെന്‍ട്രല്‍ ബാക്ക് ക്രിസ് സ്മാളിങ്(റോമ), വിര്‍ജില്‍ വാന്‍ ഡൈക്ക്(ലിവര്‍പൂള്‍), ലെഫ്റ്റ് ബാക്കായി ആന്‍ഡി റോബെര്‍ട്സണ്‍(ലിവര്‍പൂള്‍), മിഡ്ഫീല്‍ഫര്‍മാരായി ആഞ്ചല്‍ ഡി മരിയ(പിഎസ്ജി), കാസിമിറോ(റയല്‍ മാഡ്രിഡ്), കെവിന്‍ ഡി ബ്രുയിന്‍(മാഞ്ചസ്റ്റര്‍ സിറ്റി), റൈറ്റ് വിങ്ങറായി ലയണല്‍ മെസ്സി(ബാഴ്സലോണ), ഫോര്‍വേഡായി റോബര്‍ട്ട് ലെവെന്‍ഡോസ്‌കി(ബയേണ്‍ മ്യൂണിക്), ലെഫ്റ്റ് വിങ്ങറായി ജാഡന്‍ സാഞ്ചോ(ബൊറീസിയ ഡോട്ട്മുണ്ട്) എന്നിവരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.

Top