യൂറോപ്യന്‍ ക്ലബ് ഫുട്‌ബോള്‍ ;നാളെ പോരാട്ടങ്ങള്‍ ആരംഭിക്കും

football

മാഞ്ചസ്റ്റര്‍: യൂറോപ്യന്‍ ക്ലബ് ഫുട്‌ബോള്‍ നാളെ ആരംഭിക്കും. പ്രീമിയര്‍ ലീഗില്‍ ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ടോട്ടനം തുടങ്ങിയവരാണ് നാളെ പോരിനിറങ്ങുന്നത്.

വൈകിട്ട് അഞ്ചിന് ലിവര്‍പൂളിനെ ടോട്ടനം നേരിടും. നാലുകളിയില്‍ നാലും ജയിച്ച ലിവര്‍പൂള്‍ ലീഗില്‍ ഒന്നാം സ്ഥാനത്താണ്. ഒന്‍പത് പോയിന്റുള്ള ടോട്ടനം അഞ്ചാം സ്ഥാനത്താണ്. നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഫുള്‍ഹാമാണ് എതിരാളിയാകുന്നത്. മത്സരം വൈകിട്ട് ഏഴരയ്ക്കാണ് നടക്കുന്നത്. പത്ത് പോയിന്റുള്ള പെപ് ഗാര്‍ഡിയോളയുടെ സിറ്റി നാലാം സ്ഥാനത്താണ്. ഫുള്‍ഹാം പതിമൂന്നാം സ്ഥാനത്തും.

ഇതേസമയം തന്നെ കാര്‍ഡിഫ് സിറ്റിയെ ചെല്‍സിയും ന്യൂകാസിലിനെ ആഴ്‌സനലും നേരിടും. നാല് കളിയും ജയിച്ചെങ്കിലും ഗോള്‍ ശരാശരിയില്‍ രണ്ടാം സ്ഥാനത്താണ് ചെല്‍സി. രണ്ട് ജയവും രണ്ട് തോല്‍വിയുമായി ആഴ്‌സനല്‍ ഒന്‍പതാം സ്ഥാനത്താണ്.
പത്താം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാറ്റ്‌ഫോര്‍ഡുമായി ഏറ്റുമുട്ടും. രാത്രി പത്തിനാണ് മത്സരം നടക്കുന്നത്. മറ്റ് മത്സരങ്ങളില്‍ ബോണ്‍മൗത്തിനെ ലെസ്റ്റര്‍ സിറ്റിയും, ഹഡേഴ്‌സ് ഫീല്‍ഡിനെ ക്രിസ്റ്റല്‍ പാലസും നേരിടും.

സ്പാനിഷ് ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണയ്ക്ക് റയല്‍ സോസിഡാഡാണ് എതിരാളി. വൈകിട്ട് 7.45 നാണ് മത്സരം നടക്കുന്നത്. റയല്‍ മാഡ്രിഡ് അത്‌ലറ്റിക്കോ ബില്‍ബാവോ പോരാട്ടം രാത്രി പന്ത്രേണ്ടേകാലിന് നടക്കും. നാലരയ്ക്ക് ഐബിറിനെ അത്‌ലറ്റിക്കോ മാഡ്രിഡും, പത്തിന് റയല്‍ ബെറ്റിസിനെ വലയന്‍സിയയും നേരിടും.

Top