കടുത്ത ചൂടില്‍ ഉരുകി പടിഞ്ഞാറന്‍ യൂറോപ്പ്; കേംബ്രിഡ്ജിലെ ചൂട് 38.1 സെല്‍ഷ്യസ്

ലണ്ടന്‍: കടുത്ത ചൂടില്‍ ഉരുകി പടിഞ്ഞാറന്‍ യൂറോപ്പ്. കടുത്ത ചൂട് റെയില്‍വേ അടക്കമുള്ള ഗതാഗത സംവിധാനങ്ങളെ ബാധിച്ചിരിക്കുകയാണ്. കേബിളുകളുടെ തകരാറിനെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും വൈകുകയും ചെയ്തു. ചൂടിനെ മുന്‍നിര്‍ത്തി വയോധികര്‍ക്ക് അധികൃതര്‍ പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ബ്രിട്ടനിലെ ഉഷ്ണ തരംഗം ഫ്രാന്‍സിലും ജര്‍മനിയിലും നെതര്‍ലന്‍ഡ്‌സിലും അനുഭവപ്പെടുന്നുണ്ട്. ഇവിടങ്ങളിലെല്ലാം താപനില റെക്കോര്‍ഡ് ഭേദിച്ചു. 42.6 സെല്‍ഷ്യസാണ് പാരീസില്‍ രേഖപ്പെടുത്തിയ ചൂട്. വടക്കന്‍ ജര്‍മനിയിലെ പുഴകളും തടാകങ്ങളും വരണ്ട നിലയിലാണ്. 38.1 സെല്‍ഷ്യസാണ് കേംബ്രിഡ്ജിലെ ചൂട്. 2003ല്‍ 38.5 സെല്‍ഷ്യസ് ചൂടാണ് ഇവിടെ രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡ്.

Top