യൂറോപ്പിലെ ഏറ്റവും വലിയ ഈദ് ആഘോഷം ബര്‍മിംഗ്ഹാമില്‍

ബര്‍മിംഗ്ഹാം: യൂറോപ്പിലെ ഏറ്റവും വലിയ ഈദ് ആഘോഷങ്ങള്‍ക്ക് വേദിയൊരുക്കി ബര്‍മിംഗ്ഹാം. പരിശുദ്ധ റമദാന്‍ മാസാചരണത്തിന്റെ അവസാനം കുറിച്ച് കൊണ്ട് നടന്ന ഈദ് പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ സ്‌മോള്‍ ഹീത്ത് പാര്‍ക്കില്‍ ഏകദേശം 140,000 വിശ്വാസികളാണ് ഒഴുകിയെത്തിയത്. തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് ഇവിടെ ഈദ് ആഘോഷങ്ങള്‍ക്കായി ഇസ്ലാം വിശ്വാസികര്‍ ഒത്തുകൂടുന്നത്. കഴിഞ്ഞ വര്‍ഷം 106,000 മുസ്ലീങ്ങള്‍ ഇവിടെ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു.

berming-ham-2

വര്‍ഷം തോറും ബര്‍മിംഗ്ഹാമില്‍ വിശ്വാസികള്‍ ഒത്തുകൂടുന്നത് വര്‍ദ്ധിച്ച് വരുന്നതിന്റെ സന്തോഷത്തിലാണ് സംഘാടകര്‍. ഇതോടെ ഇക്കുറി നടത്തിയ ഈദ് പ്രാര്‍ത്ഥനകളില്‍ റെക്കോര്‍ഡ് ജനക്കൂട്ടമാണ് എത്തിയത്.

Top