യൂറോപ്യൻ രാജ്യങ്ങളുടെ മന്ദഗതിയിലുളള വാക്‌സിനേഷന്‍ സ്വീകാര്യമല്ലെന്ന് ഡബ്ല്യൂഎച്ച്ഒ

ലണ്ടൻ: യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിരോധ കുത്തിവയ്‌പ് സ്വീകാര്യമല്ലെന്ന് ലോകാരോഗ്യ സംഘടന മുതിർന്ന  ഉദ്യോഗസ്ഥൻ ഡോ. ഹാൻസ് ക്ലൂജ്. യൂറോപ്യൻ രാജ്യങ്ങളിൽ കുത്തിവയ്‌പ് മന്ദഗതിയിലാണെന്നും ഈ നടപടി സ്വീകാര്യമല്ലെന്നും ലോകാരോഗ്യ സംഘടന റീജണൽ ഡയറക്‌ടർ ഡോ. ഹാൻസ് ക്ലൂജ് പറഞ്ഞു. നിലവിൽ കൊവിഡിനെ പ്രതിരോധിക്കാനുള്ള ഏക മാർഗമാണ് വാക്‌സിൻ. എന്നാൽ യൂറോപ്യൻ ജനതയുടെ പത്ത് ശതമാനം മാത്രമാണ് പ്രതിരോധ കുത്തിവയ്‌പിന്‍റെ ഭാഗമായിട്ടുള്ളത്. ഇതിൽ നാല് ശതമാനം മാത്രമേ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളതെന്നും വാക്‌സിൻ വിതരണം ഉയരാത്ത സാഹചര്യത്തിൽ വീണ്ടും സാമൂഹിക അകലം പാലിക്കൽ അടക്കമുള്ള നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും ലോകാരോഗ്യ സംഘടനയുടെ
റീജണൽ ഡയറക്‌ടർ ഡോ. ഹാൻസ് ക്ലൂജ് പറഞ്ഞു.

പ്രതിരോധ കുത്തിവയ്‌പ് ആരംഭിച്ചതിനെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങൾക്കുണ്ടായ ”തെറ്റായ സുരക്ഷ” മനോഭാവം മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. 80 വയസിന് താഴെ പ്രായമുള്ള ആളുകളിലും കൊവിഡ് ബാധിക്കുന്നുണ്ടെന്നും ഈ നമ്പർ വർധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊവിഡ് വാക്‌സിൻ വിതരണം വൈകുന്ന സാഹചര്യത്തിൽ കൊവിഡ് വ്യാപനം തടയാനാവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്‌ചയിൽ യൂറോപ്പിൽ 1.6 മില്യൺ ആളുകൾക്ക് കൊവിഡ് കേസുകളും 24,000 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തിരുന്നു.

Top