europe – bank – interest rate – 0.4

ഫ്രാങ്ക്ഫര്‍ട്ട്: മാന്ദ്യം ഒഴിവാക്കാനായി യൂറോപ്യന്‍ കേന്ദ്ര ബാങ്ക് പലിശ വീണ്ടും താഴ്ത്തി മൈനസ് 0.4 ശതമാനമാക്കി. കുറഞ്ഞ വായ്പാ പലിശനിരക്ക് പൂജ്യമാക്കി. കടപ്പത്രങ്ങള്‍ തിരിച്ചു വാങ്ങുന്നതിന്റെ തോതു മൂന്നിലൊന്നു കൂട്ടി.

ഉത്തേജക പദ്ധതി മാസം 6,000 കോടി യൂറോയില്‍നിന്ന് 8000 കോടി യൂറോ ആക്കും എന്ന ബാങ്ക് പ്രസിഡന്റ് മാരിയോ ഡ്രാഗിയുടെ പ്രഖ്യാപനം യൂറോ വില താഴ്ത്തി. ഓഹരികള്‍ കുതിച്ചു. സ്വര്‍ണവിലയും കയറി. പക്ഷേ, കുറേക്കഴിഞ്ഞ് ഓഹരികള്‍ ഇടിഞ്ഞു; യൂറോയും സ്വര്‍ണവും കുതിച്ചു. പലിശനിരക്കു കുറെയേറെക്കാലം കൂടി താഴ്ന്നു നില്‍ക്കുമെന്നു ഡ്രാഗി പറഞ്ഞു. ഇതോടെ അടുത്തയാഴ്ച അമേരിക്ക പലിശ കൂട്ടുമെന്ന ആശങ്ക അകന്നു.

Top