യൂറോപ്പ ലീഗ്; രണ്ടാം പാദത്തില്‍ ക്വാര്‍ട്ടറിലെത്തി ആഴ്‌സണല്‍

യൂറോപ്പ ലീഗിന്റെ രണ്ടാം പാദത്തില്‍ ക്വാര്‍ട്ടറിലെത്തി ആഴ്‌സണല്‍. ഇന്നലെ എമിറേറ്റ്‌സില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ വിജയിച്ചത്. 43ന്റെ അഗ്രിഗേറ്റ് സ്‌കോറില്‍ ക്വാര്‍ട്ടറിലേക്കും കടന്നു.

ഇന്നലെ വെറും 15 മിനുട്ടുകള്‍ മാത്രമാണ് ആഴ്‌സണല്‍ തിരിച്ചുവരവിനായ് എടുത്തത്. കളി തുടങ്ങി അഞ്ചാം മിനുട്ടില്‍ തന്നെ ഒബാമയങ്ങിലൂടെ ആഴ്‌സണല്‍ ആദ്യ ഗോള്‍ കണ്ടെത്തി.

പത്ത് മിനുട്ടുകള്‍ക്ക് ശേഷം മൈറ്റ്‌ലാഡ്‌നൈല്‍സും ഗോള്‍ കണ്ടെത്തി. 20ന് മുന്നില്‍ എത്തിയപ്പോള്‍ തന്നെ അഗ്രിഗേറ്റ് സ്‌കോര്‍ 33 എന്നായിരുന്നു. എവേ ഗോളിന്റെ ബലത്തില്‍ ആഴ്‌സണല്‍ ക്വാര്‍ട്ടറില്‍ കടക്കും എന്ന അവസ്ഥ ആയതോടെ സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ ആഴ്‌സണലിനായി.

രണ്ടാം പകുതിയില്‍ ഒബാമയങ്ങ് ഒരിക്കല്‍ കൂടെ വലകുലുക്കി ആഴ്‌സണലിന്റെ തിരിച്ചുവരവ് പൂര്‍ത്തിയാക്കി. ക്വാര്‍ട്ടറില്‍ ആഴ്‌സണല്‍ ആരുമായി ഏറ്റുമുട്ടും എന്ന് ഇന്നറിയാം.

Top