യൂറോപ്പ ലീഗ്; നാളെ യുണൈറ്റഡും വിയ്യാ റയലും നേര്‍ക്കുനേര്‍

ഗ്ദാന്‍സ്‌ക്: യൂറോപ്പ ലീഗ് ചാമ്പ്യന്‍മാരെ നാളെ അറിയാം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടപ്പോരാട്ടത്തില്‍ വിയ്യാ റയലിനെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക.

പോളണ്ടിലെ ഗ്ദാന്‍സ്‌കിലാണ് കലാശപ്പോര്. മത്സരത്തിനായി യുണൈറ്റഡ് താരങ്ങള്‍ഗ്ദാന്‍സ്‌കില്‍ എത്തിയിട്ടുണ്ട്.

സെമി ഫൈനലില്‍ യുണൈറ്റഡ്, റോമയേയും വിയ്യാറയല്‍, ആഴ്‌സണലിനേയും തോല്‍പിച്ചു. ഇരുടീമും ഇതിന് മുന്‍പ് നാല് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. എല്ലാ മത്സരവും ഗോള്‍ രഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു.

 

Top