യൂറോപ്പ ലീഗ്; യുണൈറ്റഡും റോമയും ഇന്ന് നേർക്കുനേർ

FOOTBALL

റോം: യൂറോപ്പ ലീഗ് ഫുട്‌ബോളിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാംപാദ സെമിഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ് എ. എസ്. റോമയെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്ക് റോമയുടെ മൈതാനത്താണ് മത്സരം.

ആദ്യപാദത്തില്‍ യുണൈറ്റഡ് രണ്ടിനെതിരെ ആറ് ഗോളിന് റോമയെ തകര്‍ത്തിരുന്നു. പരിക്കില്‍ നിന്ന് മുക്തരാവാത്ത ആന്തണി മാര്‍ഷ്യാലും ഡാനിയേല്‍ ജയിംസും യുണൈറ്റഡ് നിരയിലുണ്ടാവില്ല.

രണ്ടാം സെമിയിയില്‍ ആഴ്‌സണല്‍ നാളെ രാത്രി സെവിയയെ നേരിടും. ആദ്യപാദ സെമിയില്‍ സെവിയ ഒന്നിനെതിരെ രണ്ട് ഗോളിന് ആഴ്‌സണലിനെ തോല്‍പിച്ചിരുന്നു.

 

Top