യൂറോപ്പ ലീഗ്; ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം

ഗ്രനാഡ: യൂറോപ്പ ലീഗ് ഫുട്‌ബോള്‍ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. അതേസമയം സ്ലാവിയ പ്രാഹയോട് ആഴ്‌സണല്‍ സമനില വഴങ്ങി.

ആദ്യപാദ ക്വാര്‍ട്ടറില്‍ ഗ്രനാഡയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളിനാണ് തോല്‍പിച്ചത്. മുപ്പത്തിയൊന്നാം മിനിറ്റില്‍ മാര്‍ക്ക്‌സ് റാഷ്ഫോര്‍ഡും തൊണ്ണൂറാം ബ്രൂണോ ഫെര്‍ണാണ്ടസുമാണ് ഗോള്‍ നേടിയത്. ഗ്രനാഡയുടെ മൈതാനത്തായിരുന്നു മത്സരം.

ആഴ്‌സണല്‍-സ്ലാവിയ പ്ലാഹ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. എണ്‍പത്തിയാറാം മിനിറ്റില്‍ നിക്കോളാസ് പെപെ ആഴ്‌സണലിന് ലീഡ് നല്‍കി. അധികസമയത്തിന്റെ മൂന്നാം മിനിറ്റില്‍ തോമാസാ ഹോള്‍ ഗോള്‍ മടക്കിയതോടെ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു.

 

Top