യൂറോപ്പ ലീഗ്; മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇന്റര്‍മിലാനും ക്വാര്‍ട്ടര്‍ ഫൈനലില്‍

ലണ്ടന്‍/ ബെര്‍ലിന്‍: യൂറോപ്പ ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വമ്പന്‍ ടീമുകളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഇന്റര്‍മിലാനും ക്വാര്‍ട്ടര്‍ ഫൈനലിലേക്കു കടന്നു. സ്വന്തം മൈതാനമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന കളിയില്‍ ഓസ്ട്രിയന്‍ ടീം ലാസ്‌ക് ലിന്‍സിനെയാണ് യുനൈറ്റഡ് 2-1ന് തോല്‍പ്പിച്ചത്. ആദ്യപാദത്തില്‍ 5-0ന്റെ ഏകപക്ഷീയ വിജയം നേടിയ യുനൈറ്റഡ് ഇരുപാദങ്ങളിലുമായി 7-1ന്റെ വമ്പന്‍ ജയമാണ് ആഘോഷിച്ചത്.

അതേസമയം, ഇന്റര്‍ സ്പാനിഷ് ക്ലബ്ബായ ഗെറ്റാഫെയെ 2-0ന് പരാജയപ്പെടുത്തുകയായിരുന്നു. നേരത്തേ നടക്കേണ്ടിയിരുന്ന ആദ്യപാദ മത്സരം ഉപേക്ഷിക്കപ്പെട്ടിരുന്നു. ജര്‍മനിയിലായിരുന്നു രണ്ടാപാദ മത്സരം. മറ്റു പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ എഫ്സി കോപ്പന്‍ഹേഗന്‍ 3-0നു ഇസ്താംബുള്‍ ബസാക്സെഹിറിനെയും ഷക്തര്‍ ഡൊണെസ്‌ക് ഇതേ സ്‌കോറിനു ജര്‍മനിയില്‍ നിന്നുള്ള വോള്‍ഫ്സ്ബര്‍ഗിനെയും തകര്‍ത്തുവിട്ടു. പിന്നിട്ടു നിന്ന ശേഷം തിരിച്ചടി ഓസ്ട്രിയന്‍ ടീം ലാസ്‌കിനെതിരെ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് യുനൈറ്റഡ് വിജയം കൊയ്തത്.

Top