യൂറോപ്പ ലീഗ്: ആഴ്സണലും യുണൈറ്റഡും ക്വാര്‍ട്ടര്‍ ഫൈനലില്‍

യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ ടോട്ടനം പുറത്ത്. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ മൂന്ന് ഗോള്‍ ജയവുമാണ് ട്ടോട്ടനത്തെ ഡൈനമോ സാഗ്രെബ് അട്ടിമറിച്ചത്. മിസ്ലാവ് ഓര്‍സിക്കിന്റെ ഹാട്രിക് മികവിലാണ് ഡൈനമോ സാഗ്രെബിന്റെ ജയം. ആദ്യപാദത്തില്‍ ടോട്ടനം രണ്ട് ഗോളിന് ജയിച്ചിരുന്നു. ആകെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ഡൈനമോ സാഗ്രെബ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയത്.

രണ്ടാംപാദ മത്സരത്തില്‍ ഒളിംപിയാക്കോസിനോട് ഒരു ഗോളിന് തോറ്റിട്ടും ആഴ്‌സണല്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ആദ്യപാദത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് നേടിയ ജയമാണ് ആഴ്‌സണലിനെ രക്ഷിച്ചത്. യൂസഫ് അല്‍ അറബിയാണ് രണ്ടാം പാദത്തില്‍ ഒളിംപിയാക്കോസിന്റെ ഗോള്‍ നേടിയത്.

യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍. രണ്ടാംപാദ പ്രിക്വാര്‍ട്ടറില്‍ ഒറ്റ ഗോളിന് എസി മിലാനെ തോല്‍പിച്ചാണ് യുണൈറ്റഡിന്റെ മുന്നേറ്റം. നാല്‍പത്തിയെട്ടാം മിനിറ്റില്‍ പോഗ്ബയാണ് നിര്‍ണായക ഗോള്‍ നേടിയത്. ആദ്യ പാദത്തില്‍ ഇരുടീമും ഓരോ ഗോള്‍ നേടി സമനില പാലിക്കുകയായിരുന്നു.

 

Top