യൂറോ കപ്പ് ബെല്‍ജിയം ഇന്ന് റഷ്യയെ നേരിടും

മോസ്‌കോ: യൂറോ കപ്പില്‍ ഇന്ന് വാശിയേറിയ പോരാട്ടം. ശക്തരായ ബെല്‍ജിയം റഷ്യയെ നേരിടും. ഗ്രൂപ്പ് ബിയിലെ കരുത്തരായ ബെല്‍ജിയത്തിന് ഇന്ന് റഷ്യ ഭീഷണിയായേക്കുമെന്നാണ് വിലയിരുത്തല്‍. ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയത്തിന് മല്‍സരത്തിന് മുന്നോടിയായി വന്‍ തിരിച്ചടിയാണ് ലഭിച്ചത്.

ലോകത്തിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രൂണി ഇന്ന് ടീമിനൊപ്പമുണ്ടാവില്ല. പരിക്കിന്റെ പിടിയിലൂള്ള താരം പൂര്‍ണ്ണ ഫിറ്റ്‌നെസ് കൈവരിച്ചിട്ടില്ല. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മല്‍സരം.

2018ല്‍ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റ ബെല്‍ജിയത്തിന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സ്റ്റേഡിയത്തില്‍ ഇന്ന് ഭാഗ്യം കനിയുമോ എന്ന് കണ്ടറിയാം. 2018ല്‍ സ്‌പെയിനിനെ പുറത്താക്കി റഷ്യ ക്വാര്‍ട്ടറില്‍ കടന്നത് ഈ സ്റ്റേഡിയത്തിലാണ്.

സ്റ്റാര്‍ സ്‌ട്രൈക്കര്‍ റൊമേലു ലൂക്കാക്കു തന്നെയാണ് ബെല്‍ജിയത്തിന്റെ തുരുപ്പ് ചീട്ട്. ഈഡന്‍ ഹസാര്‍ഡും പരിക്കിന്റെ പിടിയിലാണ്. സ്‌ട്രൈക്കര്‍ ആര്‍ട്ടം സ്യുബയാണ് റഷ്യയുടെ പ്രതീക്ഷ. സന്നാഹ മല്‍സരങ്ങളിലെ മികച്ച പ്രകടനവും റഷ്യയ്ക്ക് തുണയാവും.

Top