യൂറോപാ ലീഗ്; സ്പാനിഷ് ക്ലബ്ബ് സെവിയ്യ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു

ലണ്ടന്‍: യൂറോപാ ലീഗില്‍ സ്പാനിഷ് ക്ലബ്ബ് സെവിയ്യ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇറ്റാലിയന്‍ ക്ലബ്ബായ ലാസിയോയെ രണ്ട് പാദങ്ങളിലായി 30 ന് തോല്‍പ്പിച്ചാണ് സെവ്വിയ കിരീട നേട്ടത്തിനായി മുന്നേറിയത്. സെവിയ്യയുടെ അവസാന 16ലേക്കാണ് സെവ്വിയ പ്രവേശിച്ചിരിക്കുന്നത്.

ആദ്യപാദ മല്‍സരത്തില്‍ 10ന് ജയിച്ച സെവിയ്യ രണ്ടാം പാദമല്‍സരത്തില്‍ 20ന് ജയിച്ചു. ബെന്‍ യെദര്‍(20), സറാബി(78) എന്നിവരാണ് സെവിയ്യക്കായി സ്‌കോര്‍ ചെയ്തത്. സ്പാനിഷ് ലീഗില്‍ നാലാം സ്ഥാനത്തുള്ള സെവിയ്യയാണ് ഏറ്റവും കൂടുതല്‍ തവണ യൂറോപാ ലീഗ് കിരീടം നേടിയത്. അഞ്ചു തവണ കിരീടം നേടിയ സെവിയ്യ 2016ലാണ് അവസാനമായി കിരീടം ചൂടിയത്. അന്ന് ലിവര്‍പൂള്‍ ആയിരുന്നു എതിരാളികള്‍.

Top