യൂറോ കപ്പ്: ക്രൊയേഷ്യയെ വീഴ്ത്തി സ്‌പെയിന്‍ ക്വാര്‍ട്ടറില്‍

കോപ്പന്‍ഹേഗന്‍: യൂറോകപ്പില്‍ ക്രൊയേഷ്യയെ പരാജയപ്പെടുത്തി സ്‌പെയിന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. എക്‌സ്ട്രാ ടൈമിലേയ്ക്ക് കടന്ന കളിയില്‍ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു സ്‌പെയിന്റെ വിജയം.

20ാം മിനിറ്റില്‍ സ്പാനിഷ് താരം പെഡ്രിയുടെ സെല്‍ഫ് ഗോളിലൂടെ ക്രൊയേഷ്യയാണ് ആദ്യം മുന്നിലെത്തിയത്. 38ാം മിനിറ്റില്‍ സറാബിയ സ്‌പെയിനിനെ ഒപ്പമെത്തിച്ചു. 57ാം മിനിറ്റില്‍ അസ്പിലിക്യുയേറ്റയിലൂടെ സ്‌പെയിന്‍ ലീഡ് നേടി. 76ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് ലീഡുയര്‍ത്തി.

എന്നാല്‍ 85ാം മിനിറ്റില്‍ ഓര്‍സിച്ച് ക്രൊയേഷ്യയ്ക്കായി ഒരു ഗോള്‍ മടക്കി. ഇഞ്ച്വറി ടൈമില്‍ പസാലിച്ചിന്റെ ഹെഡ്ഡര്‍ ഗോള്‍ ക്രൊയേഷ്യയ്ക്ക് സമനില സമ്മാനിച്ചു. കളി എക്‌സ്ട്രാ ടൈമിലേയ്ക്ക് നീണ്ടു. 100ാം മിനിറ്റില്‍ മൊറാട്ട സ്‌പെയിനിന് നിര്‍ണ്ണായക ലീഡ് സമ്മാനിച്ചു. 103ാം മിനിറ്റില്‍ ഒയാര്‍സബല്‍ സ്‌പെയിനിന്റെ അഞ്ചാം ഗോളും നേടി.

അധിക സമയത്ത് സ്‌പെയ്ന്‍ വിയര്‍പ്പൊഴുക്കിയപ്പോള്‍ 100, 103 മിനിറ്റുകളില്‍ മൊറാത്ത, ഒയര്‍സബാലി എന്നിവരിലൂടെ ഗോള്‍ വല കുലുക്കി സ്‌പെയ്ന്‍ ജയം പിടിച്ചു. ക്വാര്‍ട്ടറില്‍ ലോക ചാമ്പ്യന്മാരെ തോല്‍പ്പിച്ചെത്തുന്ന സ്വിറ്റ്‌സര്‍ലാന്‍ഡ് ആണ് സ്‌പെയ്‌നിന്റെ എതിരാളികള്‍.

Top