യൂറോ കപ്പ്; ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

വെംബ്ലി: യൂറോ കപ്പ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. ക്വാര്‍ട്ടറിലെ ആദ്യ മത്സരത്തില്‍ സ്‌പെയിന്‍ സ്വിറ്റ്‌സര്‍ലാന്റിനെ നേരിടും. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ രാത്രി 9.30നാണ് മത്സരം. രണ്ടാം മത്സരത്തില്‍ ബെല്‍ജിയം ഇറ്റലിയെ നേരിടും. രാത്രി 12.30നാണ് രണ്ടാം ക്വാര്‍ട്ടര്‍.

പ്രീ ക്വാര്‍ട്ടറില്‍ ശക്തരായ ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് ഷാക്കിരിയുടെ സ്വിറ്റ്‌സര്‍ലാന്റ് സ്‌പെയിനിനെ നേരിടാനൊരുങ്ങുന്നത്. രണ്ടു ഗോളുകള്‍ക്ക് പിന്നിട്ട ശേഷമാണ് മികച്ച തിരിച്ചുവരവിലൂടെ സ്വിസ്സ് പട ഫ്രാന്‍സിനെ മലര്‍ത്തിയടിച്ചത്. അതേസമയം, പ്രീ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയെ പരാജയപ്പെടുത്തിയാണ് സ്‌പെയിന്‍ ക്വാര്‍ട്ടറില്‍ കടന്നത്.

Top