യൂറോ കപ്പ് ; പ്രീ ക്വാര്‍ട്ടര്‍ 26 മുതല്‍ 29 വരെ

വെംബ്ലി: യൂറോ കപ്പില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചു. ഇനി കിരീടത്തിനായി ടീമുകള്‍ പോരാടും. തോറ്റവര്‍ പുറത്താകും. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ 26 മുതല്‍ 29 വരെ. ക്വാര്‍ട്ടര്‍ ഫൈനല്‍ ജൂലൈ രണ്ട്, മൂന്ന്. സെമി ജൂലൈ ഏഴിനും എട്ടിനും. ഫൈനല്‍ ജൂലൈ 11ന് രാത്രി 12.30ന് ഇംഗ്ലണ്ടിലെ വെബ്ലി സ്‌റ്റേഡിയത്തില്‍.

24 ടീമുകളില്‍ എട്ടു ടീമുകള്‍ പുറത്തായി. തുര്‍ക്കി, റഷ്യ, ഫിന്‍ലന്‍ഡ്, മാസിഡോണിയ, സ്‌കോട്ട്‌ലന്‍ഡ്, സ്ലൊവാക്യ, പോളണ്ട്, ഹംഗറി എന്നിവ പുറത്തായി. പ്രീക്വാര്‍ട്ടറിലെ ആവേശപ്പോര് ഇംഗ്ലണ്ടും ജര്‍മനിയും തമ്മിലാണ്. പോര്‍ച്ചുഗലും ബല്‍ജിയവും കളിക്കളത്തില്‍ ഉഗ്ര പോരാട്ടം നടത്തേണ്ടി വരും.

Top