യൂറോ കപ്പ്: ഇറ്റലിയും ഡെന്മാര്‍ക്കും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു

യൂറോ കപ്പില്‍ ഇറ്റലിയും ഡെന്‍മാര്‍ക്കും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. വെയില്‍സിനെ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് തകര്‍ത്താണ് ഡെന്‍മാര്‍ക്ക് ക്വാര്‍ട്ടറിലെത്തിയത്. കാസ്പര്‍ ഡോള്‍ബര്‍ഗ് ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ അവസാന മിനിട്ടുകളില്‍ ബ്രാത്ത് വെയിറ്റും ജൊആക്കിം മെയിലെയും കൂടി വലകുലുക്കിയതോടെ വെയില്‍സിന്റെ പതനം പൂര്‍ത്തിയായി. നെതര്‍ലന്‍ഡ്‌സ് ചെക്ക് റിപബ്ലിക്ക് മത്സരത്തിലെ വിജയിയാകും ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിന് എതിരാളികള്‍.

അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ ഓസ്ട്രയക്കെതിരെ 2-1 നായിരുന്നു ഇറ്റലിയുടെ ജയം. അധിക സമയത്തേക്ക് നീണ്ട പോരാട്ടത്തില്‍ പകരക്കാരായിറങ്ങിയ കിയേസയും പെസീനയുമാണ് ഇറ്റലിക്കായി ഗോള്‍ നേടിയത്. അഞ്ച് മിനിട്ട് ബാക്കി നില്‍ക്കെ കലാസിച്ചിലൂടെ ഓസ്ട്രിയ ഗോള്‍ മടക്കിയെങ്കിലും ഒറ്റ ഗോള്‍ വ്യത്യാസത്തില്‍ ഇറ്റലി ക്വാര്‍ട്ടറിലെത്തി. ബെല്‍ജിയം പോര്‍ച്ചുഗല്‍ മത്സരത്തില്‍ ജയിച്ചുവരുന്നവരോടാകും ഇറ്റലി ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക.

Top