Euro cup : Iceland shocks England in historic upset to reach quarterfinals

പാരിസ്: യൂറോകപ്പില്‍ നിന്ന് ആദ്യം ബ്രിട്ടന്‍ തോല്‍വി സമ്മതിച്ച് പുറത്തുപോയപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ബ്രെക്‌സിറ്റ് എന്ന് ഓമന പേരിട്ട് വിളിച്ചു.

എന്നാല്‍ ഫുട്ബാളിന്റെ തറവാട്ടുകാരായ ഇംഗ്ലണ്ട് തുടക്കകാരായ ഐസ്ലന്‍ഡിനോട് തോല്‍വി സമ്മതിച്ച് മടങ്ങുമ്പോള്‍ മാധ്യമങ്ങള്‍ അതിനെ ‘ബ്രെക്‌സിറ്റ് 2’ എന്ന് നാമകരണം ചെയ്തിരിക്കുകയാണ്.

ഇംഗ്ലണ്ടിനെ ഐസ്ലന്‍ഡ് 2-1ന് പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടര്‍ ഫൈനലിലത്തെിയത്. യൂറോകപ്പില്‍ ചരിത്രം സ്ൃഷ്ടിച്ച ഒരു കളിയായി രുന്നു കഴിഞ്ഞ ദിവസം അരങ്ങേരിയ ഇംഗ്ലണ്ട്- ഐസ്ലന്‍ണ്ട്.

വെയ്ന്‍ റൂണിയടക്കമുള്ള മികവുറ്റ ഇംഗ്ലീഷ് താരങ്ങളെ ഐസ്ലന്‍ഡ് സൗമ്യമായാണ് നേരിട്ടത്. അഞ്ചാം മിനിറ്റില്‍ ഇംഗ്ലണ്ടിനുവേണ്ടി വെയ്ന്‍ റൂണി പെനാല്‍റ്റി കിക്കിലൂടെ ആദ്യ ഗോള്‍ നേടിയപ്പോള്‍ ഐസ്ലന്‍ഡിന് ഒരു കുലുക്കവുമില്ലായിരുന്നു.തൊട്ട് അടുത്ത നിമിഷം തന്നെ ഇംഗ്ലണ്ട് പടയ്ക്ക് ആവര്‍ മറുപടി കൊടുത്തു.

18ാം മിനിറ്റില്‍ കോള്‍ബിന്‍ സിഗ്‌തോര്‍സണും ലക്ഷ്യം കണ്ടതോടെ ഇംഗ്ലീഷുകാര്‍ക്ക് ആധിയായി.
പിന്നീട് ഇംഗ്ലണ്ട് താരങ്ങളായ റൂണിയും റഹീം സ്റ്റെര്‍ലിങ്ങുമടക്കമുള്ള ഐസ്ലന്‍ഡ് പ്രതിേരാധിക്കാന്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഇംഗ്ലീഷ് കോച്ച് റോയ് ഹോഡ്ജ്‌സണിന്റെ പഴയ സഹായിയായ ലാഗര്‍ബാക്കിന് റോയിയുടെ തന്ത്രങ്ങള്‍ ഏറക്കുറെ മനപാഠമായിരുന്നു. ലാഗര്‍ബാക് മുമ്പ് സ്വീഡനെ പരിശീലിപ്പിച്ചിരുന്നു. തന്റെ കീഴില്‍ ഇംഗ്ലണ്ടിനെതിരെ കളിച്ച ഏഴു മത്സരങ്ങളിലും തോറ്റിട്ടില്ലെന്ന ഖ്യാതി പാരിസിലും അദ്ദേഹം ആവര്‍ത്തിച്ചു.

റഹിം സ്റ്റെര്‍ലിങ്ങിനെ തിരിച്ചുവിളിച്ചതടക്കം ആറു മാറ്റങ്ങളുമായാണ് ഹോഡ്ജ്‌സണ്‍ ഇംഗ്ലണ്ടിനെ ഒരുക്കിയത്. സ്റ്റെര്‍ലിങ്ങിന്റെ മുന്നേറ്റത്തെ ഫൗള്‍ ചെയ്തതിന് കിട്ടിയ പെനാല്‍റ്റി കിക്കിലൂടെയാണ് അഞ്ചാം മിനിറ്റില്‍ ലീഡ് നേടിയത്.

വെയ്ന്‍ റൂണിയാണ് ലക്ഷ്യംകണ്ടത്. 34 സെക്കന്‍ഡിനുശേഷം ഐസ്ലന്‍ഡ് തിരിച്ചടിച്ചു. ക്യാപ്റ്റന്‍ ആരോണ്‍ ഗുനാര്‍സണിന്റെ ഗംഭീര ത്രോയാണ് ഗോളിന് കാരണമായത്.

ഹെഡ് ചെയ്ത കാരി അര്‍നാസണ്‍ സഹതാരം റാഗ്‌നര്‍ സിഗുര്‍സണിന് പന്ത് നീട്ടി. സിഗുര്‍സണിന് ലക്ഷ്യം പിഴച്ചില്ല. 18ാം മിനിറ്റില്‍ കോള്‍ബിന്‍ സിഗ്‌തോര്‍സന്‍ ഇംഗ്‌ളണ്ട് ഗോളി ജോ ഹാര്‍ട്ടിനെ ഞെട്ടിച്ച് ഐസ്ലന്‍ഡിനെ മുന്നിലത്തെിച്ചു.

Top