യൂറോ കപ്പ്; ഹോളണ്ട് ടീമിനെ പ്രഖ്യാപിച്ചു

ആംസ്റ്റര്‍ഡാം: യൂറോ കപ്പിനുള്ള ഇരുപത്തിയാറംഗ ഹോളണ്ട് ടീമിനെ പ്രഖ്യാപിച്ചു. സാധ്യതാ ടീമിലെ എട്ട് പേരെ ഒഴിവാക്കിയാണ് കോച്ച് ഫ്രാങ്ക് ഡി ബോയര്‍ ടീം പ്രഖ്യാപിച്ചത്.

ലിവര്‍പൂള്‍ താരം ജോര്‍ജിനോ വൈനാള്‍ഡമാണ് നായകന്‍. പരുക്കേറ്റ് പിന്‍മാറിയ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡൈക്കിന് പകരമാണ് വൈനാള്‍ഡം നായകനാവുന്നത്.

മെംഫിസ് ഡീപേ, ഫ്രങ്കി ഡി ജോംഗ്, മത്യാസ് ഡി ലൈറ്റ്, ഡാലി ബ്ലൈന്‍ഡ് തുടങ്ങിയ താരങ്ങള്‍ ടീമിലുണ്ട്. ജൂണ്‍ 13ന് ഉക്രെയ്നെതിരെയാണ് ഹോളണ്ടിന്റെ ആദ്യ മത്സരം.

ഗ്രൂപ്പ് സിയില്‍ മാസിഡോണിയ, ഓസ്ട്രിയ എന്നിവരാണ് ഹോളണ്ടിന്റെ മറ്റ് എതിരാളികള്‍. യൂറോ കപ്പിന് മുന്‍പ് ഹോളണ്ട് രണ്ട് സന്നാഹമത്സരങ്ങളിലും കളിക്കും.

 

Top