യൂറോ കപ്പ്; ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു

ലണ്ടന്‍: യൂറോ കപ്പിനുള്ള ഇരുപത്തിയാറംഗ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. വെസ്റ്റ് ഹാമിനായി മികച്ച പ്രകടനം പുറത്തെടുത്തിട്ടും ജെസ്സി ലിംഗാര്‍ഡിന് ടീമില്‍ ഇടം പിടിക്കാനായില്ല.

ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്, ബെന്‍ ചില്‍വെല്‍, ഹാരി മഗ്വയര്‍, കെയ്ല്‍ വാക്കര്‍, മേസണ്‍ മൗണ്ട്, ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍, ഫില്‍ ഫോഡന്‍, ഹാരി കെയ്ന്‍, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, റഹിം സ്റ്റെര്‍ലിംഗ് തുടങ്ങിയവര്‍ ഗാരെത് സൗത്ത്ഗേറ്റിന്റെ ടീമിലുണ്ട്.

ഗ്രൂപ്പ് ഡിയില്‍ ക്രൊയേഷ്യ, ചെക് റിപ്പബ്ലിക്, സ്‌കോട്‌ലന്‍ഡ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ജൂണ്‍ 11നാണ് യൂറോ കപ്പിന് തുടക്കമാകുന്നത്.

 

Top