യൂറോ കപ്പ് : ഡച്ചിനും ഓസ്ട്രിയക്കും ഇംഗ്ലണ്ടിനും ജയം

ബുകാറെസ്റ്റ്: യൂറോ കപ്പ് ഫുട്‌ബോളില്‍ നെതര്‍ലണ്ട്‌സിനും ഇംഗ്ലണ്ടിനും ഓസ്ട്രിയയ്ക്കും ജയം. ഇംഗ്ലണ്ട് എതിരില്ലാത്ത ഒരു ഗോളിന് ക്രൊയേഷ്യയെ തോല്‍പ്പിച്ചു. നെതര്‍ലന്റ്‌സ് ഉക്രെയ്‌നെ തോല്‍പ്പിച്ചു (3-2). ഡച്ചിനായി വിജ്‌നാല്‍ഡും വെഗ്‌ഹോര്‍സ്റ്റും ഡംഫ്രീസും ലക്ഷ്യം കണ്ടു. ഉക്രെയ്‌നിനായി യാര്‍ മൊലെങ്കോയും യാരംചുക്കും ഗോളടിച്ചു. എല്ലാ ഗോളും രണ്ടാം പകുതിയിലാണ്.

ഓസ്ട്രിയ നോര്‍ത്ത് മാസിഡോണിയയെ വീഴ്ത്തി (3-1). ലയ്‌നര്‍, ഗ്രിഗോറിഷ്, അര്‍ണാടോവിച്ച് എന്നിവര്‍ ഗോളടിച്ചു. ഗൊറാന്‍ പാന്‍ഡേവിന്റേതാണ് ആശ്വാസ ഗോള്‍. വിജയത്തോടെ മൂന്ന് പോയിന്റുമായി ഓസ്ട്രിയയും നെതര്‍ലണ്ട്‌സും ഗ്രൂപ്പ് സിയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലുണ്ട്. വ്യാഴാഴ്ചയാണ് നെതര്‍ലണ്ട്‌സ് ഓസ്ട്രിയ പോരാട്ടം.

Top