യൂറോ കപ്പ്; ഡിബ്രൂയിന്‍ ഉടന്‍ ടീമിനൊപ്പം ചേരും

ബ്രസല്‍സ്: യൂറോ കപ്പിന് ഒരുങ്ങുന്ന ബെല്‍ജിയത്തിന് ആശ്വാസ വാര്‍ത്ത. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ പരിക്കേറ്റ മധ്യനിര താരം കെവിന്‍ ഡിബ്രൂയിന്‍ നാളെ ബെല്‍ജിയന്‍ ടീമിനൊപ്പം ചേരും. ചെല്‍സി താരം അന്റോണിയോ റൂഡിഗറുമായി കൂട്ടിയിടിച്ചാണ് ഡിബ്രൂയിന്റെ മൂക്കിനും കണ്‍തടത്തിനും പരിക്കേറ്റത്.

ഇതോടെ മത്സരത്തില്‍ നിന്ന് ഡിബ്രൂയിന് പിന്‍മാറേണ്ടി വന്നിരുന്നു. മത്സരശേഷം ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തു. ഡിബ്രൂയിന് ഏറെ നാളത്തെ വിശ്രമം വേണ്ടെന്ന് ബെല്‍ജിയന്‍ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസ് അറിയിച്ചു.

ഗ്രൂപ്പ് ബിയില്‍ റഷ്യക്കെതിരെ ജൂണ്‍ പന്ത്രണ്ടിനാണ് ബെല്‍ജിയത്തിന്റെ ആദ്യ മത്സരം. ഡെന്‍മാര്‍ക്കും ഫിന്‍ലന്‍ഡുമാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികള്‍.

ഡിബ്രൂയിന്പുറമെ ഏഡന്‍ ഹസാര്‍ഡ്, റൊമേലു ലുക്കാക്കു, യാനിക് കരാസ്‌കോ, തിബോത് കോര്‍ത്വ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം റോബര്‍ട്ടോ മാര്‍ട്ടിനസ് പ്രഖ്യാപിച്ച 26 അംഗ ടീമിലുണ്ട്.

 

Top