യൂറോ കപ്പിനായുള്ള യോഗ്യതാ മത്സരം; ജയം സ്വന്തമാക്കി ബെല്‍ജിയവും ഹോളണ്ടും

ബ്രസല്‍സ്: 2020 യൂറോ കപ്പിനായുള്ള യോഗ്യതാ മത്സരത്തില്‍ ജയം സ്വന്തമാക്കി ബെല്‍ജിയവും ഹോളണ്ടും അടക്കമുള്ള ടീമുകള്‍. റഷ്യ ബെല്‍ജിയത്തെ 31 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയപ്പോള്‍ നെതര്‍ലന്‍ഡ്സ് ബെലാറസിനെ ഏതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. ക്രൊയേഷ്യ, പോളണ്ട്, സ്ലൊവാക്യ, നോര്‍ത്തേണ്‍ ഐയര്‍ലന്‍ഡ് എന്നീ ടീമുകളും ജയം സ്വന്തമാക്കി.

സൂപ്പര്‍താരം ഈദന്‍ ഹസാര്‍ഡിന്റെ ഇരട്ട ഗോള്‍ മികവിലായിരുന്നു ലോകകപ്പ് സെമി ഫൈനലിസ്റ്റുകളായ ബെല്‍ജിയത്തിന്റെ ജയം. പതിനാലാം മിനിറ്റില്‍ യൗരി തെലമാന്‍സിന്റെ ഗോളില്‍ ബെല്‍ജിയമാണ് ആദ്യ ലീഡെടുത്തത്. എന്നാല്‍ രണ്ടു മിനിറ്റിനുശഷം ഡെന്നിസ് ഷെരിഷേവിന്റെ ഗോളില്‍ റഷ്യ സമനില നേടി. പിന്നീട്, 45ാം മിനിറ്റിലും 88ാം മിനിറ്റിലും ഹസാര്‍ഡിന്റെ ഗോളിലൂടെ ബെല്‍ജിയം ജയം ഉറപ്പിക്കുകയായിരുന്നു.

Top