യൂറോ കപ്പ്; ടീമുകളെ പ്രഖ്യാപിച്ച് ക്രൊയേഷ്യയും പോളണ്ടും ബെല്‍ജിയവും

ബ്രസല്‍സ്: റയല്‍ മാഡ്രിഡ് താരം ഏഡന്‍ ഹസാര്‍ഡിനെ ഉള്‍പ്പെടുത്തി യൂറോ കപ്പ് ഫുട്‌ബോളിനുള്ള ബെല്‍ജിയം ടീമിനെ പ്രഖ്യാപിച്ചു. കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസ് 26 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പരിക്കും മോശം ഫോമും കാരണം മിക്കപ്പോഴും റയല്‍ നിരയില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ഹസാര്‍ഡിനെ മാര്‍ട്ടിനസ് കൈവിട്ടില്ല. റൊമേലു ലുക്കാക്കു, കെവിന്‍ ഡിബ്രൂയിന്‍, യാനിക് കരാസ്‌കോ, തിബോത് കോര്‍ത്വ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ടീമിലുണ്ട്.

ഗ്രൂപ്പ് ബിയില്‍ റഷ്യക്കെതിരെ ജൂണ്‍ പന്ത്രണ്ടിനാണ് ബെല്‍ജിയത്തിന്റെ ആദ്യ മത്സരം. ഡെന്‍മാര്‍ക്കും ഫിന്‍ലന്‍ഡുമാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികള്‍.

ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയും യൂറോ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ഇവാന്‍ പെരിസിച്ച്, ലൂക്ക മോഡ്രിച്ച്, മത്തേയു കൊവാസിച്ച് തുടങ്ങിയ പ്രമുഖ താരങ്ങള്‍ കോച്ച് സ്ലാറ്റ്‌കോ ഡാലിച്ച് പ്രഖ്യാപിച്ച ഇരുപത്തിയാറംഗ ടീമിലുണ്ട്.

ഗ്രൂപ്പ് എയില്‍ ഇംഗ്ലണ്ട്, ചെക്ക് റിപ്പബ്ലിക്ക്, സ്‌കോട്ലാന്‍ഡ് എന്നിവരാണ് ക്രൊയേഷ്യയുടെ എതിരാളികള്‍. ജൂണ്‍ പതിമൂന്നിന് ഇംഗ്ലണ്ടിനെതിരെയാണ് ആദ്യ മത്സരം. യോഗ്യതാ മത്സരങ്ങള്‍ക്കിടെ വിരമിച്ച ഇവാന്‍ റാക്കിട്ടിച്ചിന്റെ അഭാവം ക്രൊയേഷ്യക്ക് തിരിച്ചടിയായേക്കും. യൂറോ കപ്പിന് പോളണ്ടും ടീമിനെയും പ്രഖ്യാപിച്ചു.

 

Top