Euro 2016; Wales in final

ലില്‍ (ഫ്രാന്‍സ്):2016 ലെ യുറോകപ്പ് പല അത്ഭുതങ്ങള്‍ക്കും വേദിയായി മാറിക്കൊണ്ടരിക്കുകയാണ്.യുറോകപ്പില്‍ കന്നി ക്വാര്‍ട്ടറിലെത്തിയ വെയ്ല്‍സ് ചുവന്ന ചെകുത്താന്‍മാരെ പിടിച്ചു കെട്ടി.ബെല്‍ജിയത്തെ ഒന്നിന് മൂന്ന് ഗോളുകള്‍ക്ക് അടിയറവ് പറയിപ്പിച്ച് വെയ്ല്‍സ് സെമിയില്‍ പ്രവേശിച്ചു.
വെയ്ല്‍സിന് വേണ്ടി വില്ല്യംസ് (30), റോബ്‌സണ്‍ കാനു (55), സാം വോക്‌സ്(85) എന്നിവരാണ് ഗോളുകള്‍ നേടിയത്.
നൈന്‍ഗ്ഗോളന്‍ നേടിയ ഒരു ഗോള്‍ മാത്രമായിരുന്നു ബെല്‍ജിയത്തിന് ആശ്വസിക്കാനുണ്ടായത്.
യുറോയില്‍ ശക്തമായ ആധിപത്യം തുടക്കത്തിലെ ബെല്‍ജിയത്തിന് ഉണ്ടായിട്ടുപോലും വെയ്ല്‍സിന്റെ മുന്നില്‍ അടിപതറി. എന്നാല്‍ കിട്ടിയ അവസരങ്ങള്‍ ഒന്നും പഴിക്കളയാത്ത രീതിയിലുള്ള പ്രകടനമായിരുന്നു വെയ്ല്‍സ് കാഴ്ച വച്ചത്.

30ാം മിനിട്ടില്‍ തന്നെ വെയ്ല്‍സ് ക്യാപ്റ്റന്‍ ആഷ്‌ലി വില്ല്യംസ് ഹെഡ്ഡറിലൂടെ ഗോള്‍നില സമനിലയിലാക്കി. 55ാം മിനിറ്റില്‍ റോബ്‌സണ്‍ കാനു വെയ്ല്‍സിന്റെ ലീഡ് വര്‍ധിപ്പിച്ചു.എന്നാല്‍ പ്രതിരോധത്തിന് ശ്രമിച്ച ബെല്‍ജിയത്തിന്റെ ശ്രമം പാഴായി.85ാം മിനിറ്റില്‍ ക്രിസ് ഗുണ്ടറിന്റെ ക്രോസില്‍ തലവെച്ച് സാം വോക്‌സ് ലീഡ് വര്‍ധിപ്പിച്ചു.യുറോ കപ്പ് സെമിയില്‍ തീപാറും പോരാട്ടമായിരിക്കും
റയല്‍ മാഡ്രിഡിലെ സഹതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗാരെദ് ബെയ്‌ലും തമ്മില്‍ ഏറ്റുമുട്ടും

Top